ഒല്ലൂർ വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ പ്ലാറ്റിനം ജൂബിലി: സെ​ന്‍റ ജോ​സ​ഫ്സ് ഹോം​സ് ആ​ശീ​ർ​വ​ദി​ച്ചു
Sunday, November 17, 2024 2:59 AM IST
ഒ​ല്ലൂ​ർ: സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന പ​ള്ളി​യി​ലെ സെ​ന്‍റ് വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ സം​ഘ​ത്തി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി സ്മാ​ര​ക​മാ​യി പ​ടി​ഞ്ഞാ​റെ​അ​ങ്ങാ​ടി വി​ൻ​സെ​ൻ​ഷ്യ​ൻ ന​ഗ​റി​ൽ നി​ർ​മി​ച്ചി​ട്ടു​ള്ള ആ​റു ഭ​വ​ന​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന സെ​ന്‍റ് ജോ​സ​ഫ്സ് ഹോം​സി​ന്‍റെ ആ​ശീ​ർ​വാ​ദ​വും ഉ​ദ്ഘാ​ട​ന​വും അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ് വ​ല്ലൂ​രാ​ൻ നി​ർ​വ​ഹി​ച്ചു.

വി​കാ​രി ഫാ. ​ആ​ന്‍റ​ണി ചി​റ്റി​ല​പ്പി​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്‍​വീ​ന​ർ ജോ​സ് കൂ​ത്തൂ​ർ പ്രോ​ജ​ക്ട് അ​വ​ലോ​ക​നം ന​ട​ത്തി. സം​ഘം അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​സ് മ​ഞ്ഞ​ളി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പൂ​ർ​ത്തി​യാ​യ ഭ​വ​ന​ങ്ങ​ളു​ടെ സ്പോ​ണ്‍​സ​ർ കൂ​ടി​യാ​യ ലീ​മ ജോ ​ത​ര​ക​ൻ ഭ​വ​ന​സ​മു​ച്ച​യ​ത്തി​ന്‍റെ താ​ക്കോ​ൽ പ്ര​സി​ഡ​ന്‍റ് വി​ൻ​സ​ണ്‍ അ​ക്ക​ര​യ്ക്കു കൈ​മാ​റി.

കോ​ർ​പ​റേ​ഷ​ൻ കൗ​ണ്‍​സി​ല​ർ​മാ​രാ​യ സ​നോ​ജ് കാ​ട്ടൂ​ക്കാ​ര​ൻ, നി​മ്മി റ​പ്പാ​യി, ഫാ. ​ജോ​സ് പു​ന്നോ​ലി​പ്പ​റ​ന്പി​ൽ, ട്ര​സ്റ്റി ആ​ന്‍റ​ണി മാ​ണി ചാ​ക്കു, വി​ൻ​സ​ണ്‍ അ​ക്ക​ര, ഡീ​ക്ക​ൻ ഗ്ലി​ൻ​സ​ണ്‍ കാ​ട്ടി​പ്പ​റ​ന്പ​ൻ, ബേ​ബി മൂ​ക്ക​ൻ, നി​ജോ ഉ​ക്രാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബി​ന്‍റോ ഡേ​വി​സ്, എം.​ആ​ർ. ജോ​ഷി, ലി​യോ​ണ്‍​സ് സ്റ്റാ​ലി​ൻ, സി.​ടി. ഫ്രാ​ൻ​സീ​സ്, ഡെ​ൻ​സ​ൻ ഡേ​വീ​സ് എ​ന്നി​വ​ർ ക​ണ്‍​വീ​ന​ർ​മാ​രാ​യു​ള്ള ക​മ്മി​റ്റി​ക​ൾ ച​ട​ങ്ങു​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി. സ്പോ​ണ്‍​സ​ർ ലീ​മ ജോ ​ത​ര​ക​ൻ, എ​ൻ​ജി​നീ​യ​ർ മാ​ത്യു നെ​ല്ലി​ശേ​രി, ക​ണ്‍​വീ​ന​ർ ജോ​സ് കു​ത്തൂ​ർ എ​ന്നി​വ​ർ​ക്കു​ള്ള ഉ​പ​ഹാ​ര​ങ്ങ​ളു​ടെ സ​മ​ർ​പ്പ​ണ​വും മോ​ണ്‍. ജോ​സ് വ​ല്ലൂ​രാ​ൻ നി​ർ​വ​ഹി​ച്ചു. പ്ര​ധാ​ന പ​ണി​ക​ളു​ടെ ചു​മ​ത​ല വ​ഹി​ച്ച അ​ഞ്ചു​പേ​ർ​ക്കു കാ​ഷ് പ്രൈ​സും സ​മ്മാ​നി​ച്ചു.