ശ​ക്ത​ൻ​ത​ന്പു​രാ​ൻ ന​ഗ​ർ മാ​സ്റ്റ​ർപ്ലാ​ൻ മാ​ർ​ച്ചി​ൽ കൈ​മാ​റും: എ​നാ​ർ​ക്ക്
Friday, November 15, 2024 5:54 AM IST
തൃ​ശൂ​ർ: ശ​ക്ത​ൻ​ത​ന്പു​രാ​ൻ ന​ഗ​ർ മാ​സ്റ്റ​ർ പ്ലാ​ൻ അ​ടു​ത്ത മാ​ർ​ച്ചി​നു​മു​ൻ​പാ​യി കോ​ർ​പ​റേ​ഷ​നു കൈ​മാ​റാ​നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് എ​നാ​ർ​ക്ക് ക​ണ്‍​സ്ട്ര​ക്‌​ഷ​ൻ​സ് മാ​നേ​ജിം​ഗ് പാ​ർ​ട്ണ​ർ കെ. ​രാ​മ​കൃ​ഷ്ണ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. മാ​ർ​ക്ക​റ്റ് നി​ർ​മാ​ണം 20 വ​ർ​ഷം വൈ​കി​യ​തു​മൂ​ലം വാ​ട​ക​യി​ന​ത്തി​ൽ​മാ​ത്രം ന​ഗ​ര​സ​ഭ​യ്ക്ക് 500 കോ​ടി രൂ​പ​യോ​ളം ന​ഷ്ട​മു​ണ്ടാ​യെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

1986 ൽ ​മാ​ർ​പാ​പ്പ​യു​ടെ സ​ന്ദ​ർ​ശ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ർ വി​നോ​ദ് റാ​യാ​ണ് ശ​ക്ത​ൻ​ന​ഗ​റി​ന്‍റെ സ​മ​ഗ്ര​വി​ക​സ​ന​ത്തി​നു കു​തി​പ്പേ​കി​യ​ത്. ഇ​ര​ട്ട​ച്ചി​റ നി​ക​ത്തി​യു​ണ്ടാ​ക്കി​യ പ​ച്ച​ക്ക​റി​മാ​ർ​ക്ക​റ്റ് പൊ​ളി​ച്ചു​നീ​ക്കി അ​വി​ടെ പു​തി​യ ബ​ഹു​നി​ല പ​ച്ച​ക്ക​റി​മാ​ർ​ക്ക​റ്റാ​യി​രു​ന്നു ആ​ദ്യ പ്ലാ​നി​ൽ. അ​തു പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നു​ക​ണ്ടാ​ണ് 1987 ജൂ​ണ്‍ 12 ലെ ​കൗ​ണ്‍​സി​ൽ തീ​രു​മാ​ന​പ്ര​കാ​രം മാ​സ്റ്റ​ർ പ്ലാ​ൻ പു​തു​ക്കാ​ൻ എ​നാ​ർ​ക്കി​നെ ഏ​ല്പി​ക്കു​ന്ന​ത്.

പ്ര​തി​ഫ​ലം വാ​ങ്ങാ​തെ ത​യാ​റാ​ക്കി​യ പ്ലാ​ൻ കൗ​ണ്‍​സി​ലും ചീ​ഫ് ടൗ​ണ്‍ പ്ലാ​ന​റും അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കാ​ൻ കൗ​ണ്‍​സി​ൽ ഒ​പ്പി​ട്ട ക​രാ​റ​നു​സ​രി​ച്ച് ശ​ക്ത​ൻ​ന​ഗ​റി​ലെ ഭാ​വി​നി​ർ​മാ​ണ​ങ്ങ​ൾ എ​നാ​ർ​ക്കി​നെ ഏ​ല്പി​ക്ക​ണം. അ​ങ്ങ​നെ​യാ​ണ് പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റ് പ്ലാ​ൻ വ​ര​യ്ക്ക​ൽ ത​ങ്ങ​ൾ​ക്കു ല​ഭി​ച്ച​ത്.

1999 ൽ ​അ​ന്ന് എം​പി ആ​യി​രു​ന്ന കെ. ​ക​രു​ണാ​ക​ര​ൻ മാ​ർ​ക്ക​റ്റി​നു ക​ല്ലി​ട്ടെ​ങ്കി​ലും പ​ണി​ക​ൾ ന​ട​ന്നി​ല്ല. പ്ലാ​ൻ വ​ര​ച്ച വ​ക​യി​ലു​ള്ള 34 ല​ക്ഷം രൂ​പ​യി​ൽ 31.11 ല​ക്ഷം രൂ​പ ല​ഭി​ക്കാ​നാ​ണ് ഹൈ​ക്കോ​ട​തി​യെ എ​നാ​ർ​ക്ക് സ​മീ​പി​ക്കു​ന്ന​ത്. 30 ദി​വ​സ​ത്തി​ന​കം തു​ക ന​ല്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം 12 ശ​ത​മാ​നം പ​ലി​ശ​യ​ട​ക്കം ന​ല്ക​ണ​മെ​ന്നും ബാ​ധ്യ​ത കൗ​ണ്‍​സി​ല​ർ​മാ​ർ​ക്കാ​ണെ​ന്നും ഹൈ​ക്കോ​ട​തി വി​ധി​ച്ചി​രു​ന്നു. എ​ന്നാ​ൽ പൈ​സ കൊ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്നാ​യി​രു​ന്നു അ​ന്ന​ത്തെ കൗ​ണ്‍​സി​ൽ തീ​രു​മാ​നം. ഇ​തി​നെ​തി​രേ​യാ​ണ് എ​നാ​ർ​ക്ക് 20 വ​ർ​ഷം നി​യ​മ​പോ​രാ​ട്ടം ന​ട​ത്തി​യ​ത്. അ​തു വി​ജ​യി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ഇ​തി​നി​ട​യ്ക്കു ശ​ക്ത​ൻ ന​ഗ​റി​ൽ ന​ട​ന്ന നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​സ​പ്പെ​ടു​ത്താ​ൻ ത​ങ്ങ​ൾ ഒ​രു​ത​ര​ത്തി​ലും ശ്ര​മി​ച്ചി​ട്ടി​ല്ലെ​ന്നും എ​നാ​ർ​ക്ക് രാ​മ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

31.11 ല​ക്ഷം രൂ​പ പ​ലി​ശ​സ​ഹി​തം 76 ല​ക്ഷം രൂ​പ നാ​ലു ഗ​ഡു​ക്ക​ളാ​യി ന​ല്കാ​നും 2012 മു​ത​ലു​ള്ള പ​ലി​ശ ഒ​ഴി​വാ​ക്കു​വാ​നും 2.5 ല​ക്ഷം ച​തു​ര​ശ്ര​അ​ടി​യി​ൽ പു​തി​യ പ്ലാ​ൻ ത​യാ​റാ​ക്കാ​ൻ എ​നാ​ർ​ക്കി​നെ ഏ​ല്പി​ക്കാ​നു​മാ​ണ്  ഹൈ​ക്കോ​ട​തി അം​ഗീ​ക​രി​ച്ച ഒ​ത്തു​തീ​ർ​പ്പു​ക​രാ​റെ​ന്നും രാ​മ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.