മു​സി​രി​സ് പൈ​തൃ​കവാ​രം 19 മുതൽ
Sunday, November 17, 2024 2:59 AM IST
കൊടു​ങ്ങ​ല്ലൂ​ർ: മു​സി​രി​സ് പൈ​തൃ​ക പ​ദ്ധ​തി ലോ​ക പൈ​തൃ​ക വാ​ര​ത്തോ​ടനുബ​ന്ധി​ച്ച് മു​സി​രി​സ് പ​ദ്ധ​തി​ക്കു കീ​ഴി​ലെ മ്യൂ​സി​യ​ങ്ങ​ളി​ൽ പൈ​തൃ​ക​വാ​രം വി​പു​ല​മാ​യി ആ​ഘോ​ഷി​ക്കു​ന്നു.

19 മു​ത​ൽ 25 വ​രെ "സ​ഞ്ചാ​രം പൈ​തൃ​ക​ത്തി​ലൂ​ടെ"- വി​ദ്യാ​ർ​ഥിക​ൾ​ക്കു​ള്ള സൗ​ജ​ന്യ മ്യൂ​സി​യം സ​ന്ദ​ർ​ശ​ന​ങ്ങ​ൾ, 23ന് ​വൈ​കീ​ട്ട് അഞ്ചിന് ​പാ​ലി​യം മ്യൂ​സി​യ​ത്തി​ൽ "നാ​ലു​കെ​ട്ട്" - വ​നി​തക​ളു​ടെ കൂ​ട്ടാ​യ്മ​യും രാ​ത്രി പൈ​തൃ​ക ന​ട​ത്ത​വും പ​ര​മ്പ​രാ​ഗ​ത ക​ലാരൂ​പ​ത്തി​ന്‍റെ​യും ക​ര​വി​രു​തു​ക​ളു​ടെ​യും പ്ര​ദ​ർ​ശ​നം, 24 ന് ​രാ​വി​ലെ കോ​ട്ട​യി​ൽ കോ​വി​ല​കം, ചേ​ന്ദ​മം​ഗ​ലം മേ​ഖ​ല​യി​ൽ "സി​റ്റാ​ഡ​ൽ ഓ​ഫ് ഫെ​യ്ത്'- സ്കെ​ച്ച് ആ​ൻ​ഡ് വാ​ക്ക്.

29 ന് ​കൊ​ടു​ങ്ങ​ല്ലു​രി​ൽ "മെ​മ്മ​റി ലൈ​ൻ" - ത്രി​ദി​ന ആ​ർ​ട് വ​ർ​ക്ക് ഷോ​പ്പും ഉ​ണ്ടാ​കും. ലോ​ക പൈ​തൃ​ക വാ​ര​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് പ്ര​ധാ​ന മ്യൂ​സി​യ​ങ്ങ​ളി​ൽ കു​ടും​ബ​ശ്രീ​യു​ടെ ല​ഘു ഭ​ക്ഷ​ണ വി​ല്പന കേ​ന്ദ്ര​ങ്ങ​ൾ, മു​സി​രി​സ് പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം, വി​ല്പന എ​ന്നി​വ​യും ഒ​രു​ക്കു​ന്നു​ണ്ട്.

കൂ​ടാ​തെ 23 ശ​നി​യാ​ഴ്ച രാ​ത്രി എട്ടുവ​രെ ചേ​ന്ദ​മം​ഗ​ലം, പാ​ലി​യം മ്യൂ​സി​യ​ങ്ങ​ളി​ൽ എ​ല്ലാ​വ​ർ​ക്കും പ​കു​തി നി​ര​ക്കി​ന് സ​ന്ദ​ർ​ശ​നം ന​ൽ​കു​ം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് മാ​ർ​ക്ക​റ്റിം​ഗ് & സ്പോ​ൺ​സ​ർ​ഷി​പ് 9037252480, വ​നി​ത​ക​ളു​ടെ പൈ​തൃ​ക ന​ട​ത്തം രജി​സ് ട്രേ​ഷ​ൻ 9746760810, വി​ദ്യാ​ർ​ഥിക​ൾ​ക്കു​ള്ള സൗ​ജ​ന്യ മ്യൂ​സി​യം സ​ന്ദ​ർ​ശ​ന ര​ജി​സ്ട്രേ​ഷ​ൻ 0480-2807717, 9745398487.