ചേ​ല​ക്ക​ര​യു​ടെ നാ​രാ​യ​ണ​ൻ യാ​ത്ര​യാ​യി
Sunday, November 17, 2024 2:59 AM IST
ചേ​ല​ക്ക​ര: ചേ​ല​ക്ക​ര​യി​ലെ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്ന നാ​രാ​യ​ണ​ൻ യാ​ത്ര​യാ​യി. ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ നാ​രാ​യ​ണ​ൻ പ​ര​ക്കാ​ട്ടു​കാ​ർ​ക്കു മ​ണി ആ​യി​രു​ന്നു. ഷ​ർ​ട്ടും ട്രൗ​സ​റും പു​ക​യു​ന്ന ബീ​ഡി​യു​മാ​യി ചേ​ല​ക്ക​ര​യു​ടെ ഓ​ർ​മ​ച്ചി​ത്ര​ത്തി​ലാ​ണി​നി നാ​രാ​യ​ണ​ൻ.

ഒ​രു​കാ​ല​ത്തു ചേ​ല​ക്ക​ര ടൗ​ണി​ൽ സ്ഥി​രം​സാ​ന്നി​ധ്യ​മാ​യി​രു​ന്ന മ​ണി ക​യ​റി​യി​റ​ങ്ങാ​ത്ത ക​ട​ക​ളോ വ​ഴി​ക​ളോ ഇ​ല്ലാ​യി​രു​ന്നു. വി​വാ​ഹം ന​ട​ക്കു​ന്നി​ട​ത്തെ ഭ​ക്ഷ​ണ​ശാ​ല​ക​ളി​ലും നി​ത്യ​കാ​ഴ്ച​യാ​യി​രു​ന്നു. ബ​സി​ൽ ക​യ​റു​ന്ന വി​ദ്യാ​ർ​ഥി​ക​ളോ​ടു ത​ന്‍റെ കൈ​യു​രു​മ്മി അ​വ്യ​ക്ത​മാ​യ ഭാ​ഷ​യി​ൽ എ​ന്തൊ​ക്കെ​യോ പ​റ​യു​മാ​യി​രു​ന്നു. കു​ട്ടി​ക​ൾ പേ​ടി​ക്കു​മാ​യി​രു​ന്നെ​ങ്കി​ലും അ​തു മ​ണി​യു​ടെ വാ​ത്സ​ല്യ​മാ​യി​രു​ന്നു.

ഇ​ട​യ്ക്കു മി​ഠാ​യി​ക​ളു​മാ​യും കു​ട്ടി​ക​ൾ​ക്ക​ടു​ത്തെ​ത്തും. ചെ​റി​യ ഭ​യ​ത്തോ​ടെ​യെ​ങ്കി​ലും എ​ല്ലാ​വ​രും നാ​രാ​യ​ണ​നെ ഇ​ഷ്ട​പ്പെ​ട്ടി​രു​ന്നു. സാ​ധു​വാ​യ മ​ണി ആ​രെ​യും ഉ​പ​ദ്ര​വി​ക്കു​ക​യോ ശ​ല്യം​ചെ​യ്യു​ക​യോ ചെ​യ്തി​രു​ന്നി​ല്ല. ‌

മൂ​ന്നു​വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പു​വ​രെ അ​മ്മ കു​ഞ്ചി​യോ​ടൊ​പ്പ​മാ​യി​രു​ന്നു ജീ​വി​തം. അ​മ്മ​യു​ടെ മ​ര​ണ​ത്തി​നു ശേ​ഷം ഒ​റ്റ​യ്ക്കാ​യ നാ​രാ​യ​ണ​നെ സ​ഹോ​ദ​രി അ​വ​രു​ടെ വീ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​യി. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ വ​യ്യാ​യ്ക​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. എ​ങ്കി​ലും ഇ​ത്ത​വ​ണ​യും കൃ​ത്യ​മാ​യി വോ​ട്ടു​ചെ​യ്യാ​നെ​ത്തി​യി​രു​ന്നു.