പള്ളിവളവ്: കൊടുങ്ങല്ലൂർ ഉപജില്ല സ്കൂൾ കലോത്സവത്തിൽ 987 പോയിന്റ്് നേടി മതിലകം സെന്റ്് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ജേതാക്കളായി. എറിയാട് ഗവ. കെവിഎച്ച് എസ്എസ് 549 പോയിന്റോടെ രണ്ടാം സ്ഥാനം നേടി. 545 പോയിന്റ്് കരസ്ഥമാക്കിയ കൊടുങ്ങല്ലൂർ പിബിഎംജിഎച്ച്എസ്എസ് മൂന്നാം സ്ഥാനത്തെത്തി.
ഹയർ സെക്കൻഡറി വിഭാഗത്തിൽ പി. വെമ്പല്ലൂർ എംഇഎസ് എച്ച്എസ്എസിനാണ് ഒന്നാം സ്ഥാനം . രണ്ടാം സ്ഥാനം മതിലകം സെന്റ്് ജോസഫ്സ് സ്കൂൾ. എറിയാട് ഗവ. കെവിഎച്ച് എസ്എസിനാണ് മൂന്നാം സ്ഥാനം.
ഹൈസ്കൂൾ വിഭാഗത്തിൽ മതിലകം സെന്റ്് ജോസഫ്സ് സ്കൂളാണ് ജേതാക്കളായത്. അഴീക്കോട് എസ്എസ്എംഎച്ച്എസ് സ്കൂൾ രണ്ടാം സ്ഥാനവും, എറിയാട് ഗവ. കെവിഎച്ച് എസ് സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
മതിലകം സെന്റ്് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സമാപന സമ്മേളനം അഡ്വ. വി.ആർ. സുനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ സീനത്ത് ബഷീർ അധ്യക്ഷത വഹിച്ചു. എഇഒ പി. മൊയ്തീൻ കുട്ടി സമ്മാന ദാനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ, ജില്ല പഞ്ചായത്തംഗം കെ.എസ്. ജയ, പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനൻ, സ്കൂൾ മനേജർ ഫാ. ഷാജൻ കളത്തിൽ, ജനപ്രതിനിധികളായ വത്സമ്മ ടീച്ചർ , ഒ.എ. ജെൻട്രിൻ, സുമതി സുന്ദരൻ, കെ.കെ. സഗീർ, ജനറൽ കൺവീനർ വി.കെ. മുജീബ് റഹ്മാൻ, കോസ് മോസ് പ്രസിഡന്റ് ആസ്പിൻ അഷറഫ്, ഡൊമെനിക് സാവിയോ, മേരി സിബിൽ പെരേര, പി.സി.സിംല, എ. ജി.സുനിൽ, ഷംസുദീൻ വാത്യേടത്ത് തുടങ്ങിയവർ പങ്കെടുത്തു.