ചെവ്വൂർ സെന്റ് ഫ്രാൻസിസ് സേവിയർ ദേവാലയം
വിശുദ്ധ ഫ്രാൻസിസ് സേവിയറിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ കൊടിയേറ്റം നടന്നു. വികാരി ഫാ. ജോൺസൺ കുണ്ടുകുളത്തിന്റെ സാന്നിധ്യത്തിൽ പഴുവിൽ ഫൊറോന വികാരി റവ.ഡോ. വിൻസെന്റ് ചെറുവത്തൂർ കൊടിയേറ്റം നിർവഹിച്ചു. 22, 23, 24, 25, ഡിസംബർ മൂന്ന് തീയതികളിലാണ് തിരുനാൾ. 22ന് വൈകിട്ട് ദീപാലങ്കാരം സ്വിച്ച് ഓൺ, 23 ന് വൈകിട്ട് ആറിന് കൂടുതുറയ്ക്കൽ ശുശ്രൂഷ തുടർന്ന് രാത്രി 11 വരെ വിവിധ സമുദായങ്ങളിൽനിന്നുള്ള അമ്പ്, വള, ലില്ലി, കിരീടം എഴുന്നള്ളിപ്പുകൾ. തിരുനാൾദിനമായ 24 ന് രാവിലെ 10. 30ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന, വൈകീട്ട് 3.30ന് വിശുദ്ധ കുർബാന, തുടർന്ന് പ്രദക്ഷിണം. 25ന് ഇടവകയിൽനിന്ന് മരിച്ചവരുടെ ഓർമദിനം, വൈകിട്ട് 6 .30 ന് ഗാനമേള. ഡിസംബർ മൂന്നിന് വിശുദ്ധന്റെ ഓർമദിവസം ഊട്ടുതിരുനാൾ നടക്കും.
പറപ്പൂർ സെന്റ് ജോൺ
നെപുംസ്യാൻ ഫൊറോന ദേവാലയം
ലീമായിലെ വിശുദ്ധ റോസായുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന്റെ കൊടികയറ്റം അതിരൂപത വികാരി ജനറാള്‍ മോൺ. ജോസ് വല്ലൂരാൻ നിർവഹിച്ചു. വികാരി ഫാ. സെബി പുത്തൂർ, അസി. വികാരി ഗോഡ്വിൻ ചെമ്മണ്ട, നടത്തുകൈക്കാരൻ സി.വി. വിനാശു, പി.വി. ജോസ് എന്നിവർ നേതൃത്വംനൽകി. 22,23,24,25 തീയതികളിലാണ് തിരുനാൾ.
പാലയൂർ മാർതോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥകേന്ദ്രം
മാർ തോമാ ശ്ലീഹായുടെ മുപ്പിട്ടു ഞായർ തിരുനാൾ ഇന്നും നാളെയുമായി ആഘോഷിക്കും. ഇന്ന് വൈകിട്ട് 5.30ന് ലദീഞ്ഞ്, നൊവേന, രൂപം എഴുന്നള്ളിച്ചുവയ്ക്കാൽ വിശുദ്ധ കുർബാന. നാളെ രാവിലെ 6.30ന് വിശുദ്ധ കുർബാന, പ്രദക്ഷിണം. എട്ടിന് നേർച്ചക്കഞ്ഞി വിതരണം, കുട്ടികളുടെ ചോറൂണ്. 10ന് ദിവ്യബലി, ഉച്ചകഴിഞ്ഞ് മൂന്നിന് തളിയക്കുളം കപ്പേളയിൽ സമൂഹ മാമോദീസ, വിശുദ്ധ കുർബാന, പ്രദക്ഷിണം. 5.30ന് ദിവ്യബലി.
പൂച്ചിന്നിപ്പാടം ലിറ്റിൽ
ഫ്ലവർ പള്ളിയിൽ
ഇടവക മധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യായുടെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്തതിരുനാളിന് കൊടിയേറി. ഫാ. ആന്റോ പാണേങ്ങാടൻ കാർമികത്വംവഹിച്ചു. 23, 24, 25 തീയതികളിലാണ് തിരുനാൾ. നാളെ തിരുനാൾ വിളംബരറാലിയും 22ന് പുഷ്പസമർപ്പണവും, ദീപാലങ്കാരം സ്വിച്ച്ഓണ്‍ കർമവും 23ന് അന്പ് - പുഷ്പമുടി എഴുന്നള്ളിപ്പും നടക്കും. 24ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാനയും പ്രദക്ഷിണവും ഉണ്ടാകും. 25ന് തൃശൂർ ഇവാൻ ബീറ്റ്സ് ഒരുക്കുന്ന സംഗീതവിരുന്നും ഉണ്ടായിരിക്കും. വികാരി ഫാ. ജിയോ പള്ളിപ്പുറത്തുകാരൻ, കൈക്കാരന്മാരായ ആന്റോ എലുവത്തിങ്കൽ, വിൽസൻ തളിക്കുളം, ജെൻസൻ ആലപ്പാട്ട്, ജനറൽ കണ്‍വീനർ ജോണ്സൻ കൂടിലി തുടങ്ങിയവർ നേതൃത്വം നല്‍കും.