എ​ട​ത്തി​രു​ത്തി രാ​മ​ൻ​കു​ളം കു​ടി​വെ​ള്ളപ​ദ്ധ​തി​ ര​ണ്ടാംഘ​ട്ടം പൂ​ർ​ത്തീക​ര​ണ​ത്തി​ലേ​ക്ക്
Sunday, November 17, 2024 2:59 AM IST
ക​യ്പ​മം​ഗ​ലം: എ​ട​ത്തി​രു​ത്തി പ​ഞ്ചാ​യ​ത്തി​ൽ രാ​മ​ൻ​കു​ളം കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ര​ണ്ടാംഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തീക​ര​ണ​ത്തി​ലേ​ക്ക്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി 5000 ലി​റ്റ​ർവീ​തം സം​ഭ​ര​ണ ശേ​ഷി​യു​ള്ള ര​ണ്ട് ടാ​ങ്കു​ക​ൾ സ്ഥാ​പി​ച്ചുക​ഴി​ഞ്ഞു. നേ​ര​ത്തേ​യു​ള്ള പൈ​ പ്പ് ലൈ​നു​ക​ൾ​ക്ക് പു​റ​മേ അ​ര ക്കിലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ പു​തി​യ പൈ​പ്പ് ലൈ​നു​ക​ളും ഉ​ട​ൻ സ്ഥാ​പി​ക്കും.

ഇ.​ടി. ടൈ​സ​ൺ എം​എ​ൽഎ​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് അ​നു​വ​ദി​ച്ച 72 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണു പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്. ഇ​തി​ൽ ബാ​ക്കിവ​ന്ന തു​ക​യാ​ണ് ര​ണ്ടാംഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു വി​നി​യോ​ഗി​ച്ച​ത്. രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള ക്ഷാ​മം നേ​രി​ടു​ന്ന എ​ട​ത്തി​രു​ത്തി പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ച്, ആ​റ് വാ​ർ​ഡു​ക​ളി​ലേ​ക്കുവേ​ണ്ടി​യാ​ണ് 2023 മെ​യ് മാ​സ​ത്തി​ൽ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്.

ചെ​ന്ത്രാ​പ്പി​ന്നി അ​ലു​വ​ത്തെ​രു​വി​നു സ​മീ​പ​മു​ള്ള രാ​മ​ൻ​കു​ള​ത്തി​ൽ 3.6 ഡ​യാ​മീ​റ്റ​ർ ഉ​ള്ള കി​ണ​ർ, പ​മ്പ് ഹൗ​സ്, പ്ര​ഷ​ർ ഫി​ൽ​ട്ട​ർ, മോ​ട്ടോ​ർ പ​മ്പ്സെ​റ്റ് എ​ന്നി​വ സ്ഥാ​ പി​ച്ചാ​യി​രു​ന്നു പ​ദ്ധ​തി​യു​ടെ തു​ട​ ക്കം. ഇ​തിൽ​ നി​ന്നും 90 എംഎം വ്യാ​സ​മു​ള്ള പൈ​പ്പ് 3348 മീ​റ്റ​ർ നീ​ള​ത്തി​ലും 110 എം​എം വ്യാ​സ​മു​ള്ള പൈ​പ്പ് 204 മീ​റ്റ​ർ നീ​ള​ത്തി​ലും ഇ​ട്ട് വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ പൊ​തു​ടാ​പ്പു​ക​ൾ സ്ഥാ​പി​ച്ച് കു​ടി​ വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ക​യാ​യി​ രു​ന്നു ല​ക്ഷ്യം.20,000 ലി​റ്റ​ർ വെ​ള്ളം മ​ണി​ക്കൂ​റി​ൽ പ​മ്പ് ചെ​യ്യാ​ൻ സാ​ധി​ക്കു​മെ​ന്നാ​യി​രു​ന്നു പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ.

വാ​ട്ട​ർ അ​ഥോ​റി​റ്റി​ക്കാ​യി​രു​ന്നു നി​ർ​മാ​ണ​ച്ചു​മ​ത​ല. എ​ന്നാ​ൽ പ​മ്പി​ംഗ് സ​മ​യ​ത്ത് മു​ഴു​വ​ൻ ടാ​പ്പു​ക​ളും തു​റ​ക്കാ​തെ വ​രു​മ്പോ​ൾ മ​ർ​ദം താ​ങ്ങാ​നാ​വാ​തെ പൈ​പ്പു​ക​ൾ പൊ​ട്ടു​ന്ന​തുംമ​റ്റും പ​ദ്ധ​തി​ക്കു പ്ര​തി​സ​ന്ധിതീ​ർ​ത്തു. ഇ​തോ​ടെ കു​ടി​വെ​ള്ളം പ​ല​യി​ട​ങ്ങ​ളി​ലും ല​ഭി​ക്കാ​തെ​യു​മാ​യി. പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​രും രം​ഗ​ത്തെ​ത്തി. ഇ​തോ​ടെ​യാ​ണ് സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ൾ നീ​ക്കി സു​ഗ​മ​മാ​യ ജ​ല​വി​ത​ര​ണം ല​ക്ഷ്യ​ മാ​ക്കി ര​ണ്ടാംഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു തു​ട​ക്ക​മി​ട്ട​ത്.

ഇ.ടി. ടൈ​സ​ൺ എം​എ​ൽ​എ ര​ണ്ടാംഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​വാ​ൻ പ​ദ്ധ​തി സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. അ​ടു​ത്തദി​വ​സംത​ന്നെ പ​മ്പി​ംഗ് ആ​രം​ഭി​ക്കു​മെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു. എ​ട​ത്തി​രു​ത്തി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ.​ ച​ന്ദ്ര​ബാ​ബു, വൈ​സ് പ്ര​സി​ഡ​ന്‍റ്് ഷൈ​ല​ജ ര​വീ​ന്ദ്ര​ൻ എ​ന്നി​വ​രും ടൈ​സ​ൺ മാ​സ്റ്റ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.