പൂ​രം ഇ​ല്ലാ​താ​കു​ന്ന നി​യ​മ​ങ്ങ​ൾ: അ​ഡ്വ. വി.​എ​സ്. സു​നി​ൽകു​മാ​ർ
Saturday, November 16, 2024 7:29 AM IST
കേ​ര​ള​ത്തി​ലെ എ​ല്ലാ ഉ​ത്സ​വ​ങ്ങ​ളും പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണെ​ന്നും വെ​ടി​ക്കെ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ടു​കൊ​ണ്ടു​വ​ന്ന കേ​ന്ദ്ര​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ങ്ങ​ൾ അ​പ്രാ​യോ​ഗിക​മാ​യ​തോ​ടെ ഒ​രു​ പൂ​ര​ത്തി​നും വെ​ടി​ക്കെ​ട്ടു ന​ട​ത്താ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്നും പാ​റ​മേ​ക്കാ​വി​ന്‍റെ വേ​ല വ​രാ​നി​രി​ക്കെ വ​ർ​ഷ​ങ്ങ​ളാ​യി ന​ട​ത്തി​വ​ന്നി​രു​ന്ന വെ​ടി​ക്കെ​ട്ട് ന​ട​ത്താ​ൻ ക​ഴി​യാ​ത്ത​ അ​വ​സ്ഥ വ​ന്നി​രി​ക്കു​ക​യാ​ണെ​ന്നും മു​ൻമ​ന്ത്രി അ​ഡ്വ. വി.​എ​സ്. സു​നി​ൽകു​മാ​ർ പ​റ​ഞ്ഞു.

ആ​നപ​രി​പാ​ല​ന​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​മം യാ​തൊ​രു പ്രാ​യോ​ഗി​ക​ത​യും ഇ​ല്ലാ​ത്ത​താ​ണ്. ഇ​തു​മൂ​ലം തൃ​ശൂ​ർ പൂ​രം ഉ​ൾ​പ്പെ​ടെ​ പ​ര​ന്പ​രാ​ഗ​ത​മാ​യി ന​ട​ന്നു​വ​രു​ന്ന എ​ല്ലാ ഉ​ത്സ​വ​ങ്ങ​ളി​ലും ആ​ന എ​ഴു​ന്ന​ള്ളി​പ്പ് ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ഇ​ന്നേ​വ​രെ പൂ​രം കാ​ണാ​ത്ത​വ​ർ എ​വി​ടെ​യോ ഇ​രു​ന്ന് എ​ന്തോ എ​ഴു​തി​ക്കൊ​ടു​ക്കുന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ത്ത​രം നി​യ​മ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്. കേ​ന്ദ്ര, കേ​ര​ള സ​ർ​ക്കാ​രു​ക​ളു​ടെ ഇ​ട​പെ​ട​ലു​ക​ൾ അ​നി​വാ​ര്യ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.