കു​റ​ഞ്ഞ വോ​ട്ടിം​ഗ് ശ​ത​മാ​നം; മു​ന്ന​ണി​ക​ൾ​ക്ക് ആ​ശ​ങ്ക​യും പ്ര​തീ​ക്ഷ​യും
Thursday, November 14, 2024 6:55 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ

തൃ​ശൂ​ർ: കേ​ര​ളം ക​ണ്ട ഏ​തൊ​രു ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നെ​ക്കാ​ളും ഒ​ട്ടും​കു​റ​യാ​ത്ത പ്ര​ചാ​ര​ണ​വേ​ല​ക​ൾ അ​ര​ങ്ങേ​റി​യി​ട്ടും ചേ​ല​ക്ക​ര​യി​ൽ ഇ​ത്ത​വ​ണ​യും വോ​ട്ടിം​ഗ് ശ​ത​മാ​നം കു​റ​ഞ്ഞ​തി​ൽ മു​ന്ന​ണി​ക​ൾ​ക്ക് ആ​ശ​ങ്ക​യും പ്ര​തീ​ക്ഷ​യും.

മു​ൻ​കാ​ല​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് 2021ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കു​റ​ഞ്ഞ വോ​ട്ടിം​ഗ് ശ​ത​മാ​നം രേ​ഖ​പ്പെ​ടു​ത്തി​യ​പ്പോ​ഴും ഇ​പ്പോ​ഴ​ത്തെ​ക്കാ​ൾ നാ​ല​ര​ശ​ത​മാ​നം കൂ​ടു​ത​ലാ​യി​രു​ന്നു; 77.28 ശ​ത​മാ​നം. 2016ൽ 79.21 ​ശ​ത​മാ​ന​മാ​യി​രു​ന്നു. ര​ണ്ടു​ശ​ത​മാ​ന​ത്തോ​ളം 2021ൽ ​കു​റ​ഞ്ഞ​പ്പോ​ഴും, മ​ണ്ഡ​ലം​ക​ണ്ട കു​റ​ഞ്ഞ ഭൂ​രി​പ​ക്ഷ​ത്തി​ലും എ​ൽ​ഡി​എ​ഫ് വി​ജ​യം നേ​ടി​യി​രു​ന്നു. ഇ​ത്ത​വ​ണ വോ​ട്ടിം​ഗ് ശ​ത​മാ​നം വീ​ണ്ടും കു​റ​ഞ്ഞ​ത് എ​ൽ​ഡി​എ​ഫി​നെ ആ​ശ​ങ്ക​യി​ലാ​ക്കി​യി​ട്ടു​ണ്ട്.

1996 മു​ത​ൽ കേ​ര​ള​ത്തി​ൽ എ​ൽ​ഡി​എ​ഫ്, യു​ഡി​എ​ഫ് ത​രം​ഗ​ത്തി​ൽ ഭ​ര​ണം മാ​റി​മ​റി​ഞ്ഞ​പ്പോ​ഴൊ​ന്നും എ​ൽ​ഡി​എ​ഫി​നെ കൈ​വി​ടാ​ത്ത മ​ണ്ഡ​ല​ത്തി​ൽ അ​ല്പം ഇ​ട​ർ​ച്ച​യോ​ടെ​യാ​ണെ​ങ്കി​ലും പൂ​ർ​ണ​വി​ശ്വാ​സ​വും എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ൾ പ്ര​ക​ടി​പ്പി​ക്കു​ന്നു. 2011ൽ 76.52 ​ശ​ത​മാ​ന​മാ​യി​രു​ന്നു പോ​ളിം​ഗ്. ഇ​ത്ത​വ​ണ മൊ​ത്തം 213103 വോ​ട്ട​ർ​മാ​രി​ൽ 58026 പേ​ർ വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി​യി​ല്ല.

വോ​ട്ടിം​ഗ് ശ​ത​മാ​നം കു​റ​ഞ്ഞ​തി​നു​കാ​ര​ണം നി​ല​വി​ലെ ഭ​ര​ണ​ത്തോ​ടു​ള്ള പ്ര​തി​ഷേ​ധ​മാ​ണെ​ന്നും ത​ങ്ങ​ൾ​ക്ക് അ​നു​കൂ​ല​മാ​ണെ​ന്നും കാ​ര​ണ​സ​ഹി​തം യു​ഡി​എ​ഫ് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഒ​ന്നാ​മ​താ​യി ചേ​ല​ക്ക​ര​യി​ലെ വി​ക​സ​ന​മി​ല്ലാ​യ്മ​യാ​ണു യു​ഡി​എ​ഫ് മു​ന്നോ​ട്ടു​വ​ച്ച​ത്. മാ​ത്ര​മ​ല്ല, ചേ​ല​ക്ക​ര​യി​ലെ ജ​ന​ങ്ങ​ൾ​ക്കു പ്രി​യ​ങ്ക​ര​നാ​യ മു​ൻ എം​എ​ൽ​എ​യും നി​ല​വി​ലെ എം​പി​യു​മാ​യ കെ. ​രാ​ധാ​കൃ​ഷ്ണ​നെ രാ​ജി​വ​യ്പി​ച്ചു ലോ​ക്സ​ഭ​യി​ലേ​ക്കു വി​ട്ട മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ന​ട​പ​ടി​യി​ലു​ള്ള പ്ര​തി​ഷേ​ധ​മാ​ണെ​ന്നും പ​റ​യു​ന്നു.

2016ൽ ​യു.​ആ​ർ. പ്ര​ദീ​പ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന​പ്പോ​ൾ ഉ​ണ്ടാ​യി​രു​ന്ന​തി​നെ​ക്കാ​ൾ ആ​റ​ര ശ​ത​മാ​ന​ത്തോ​ളം കു​റ​വു വോ​ട്ടാ​ണ് ഇ​പ്പോ​ൾ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. അ​തി​നു​മു​ന്പ് 2011, 2006, 2001, 1996 എ​ന്നി​ങ്ങ​നെ പി​റ​കോ​ട്ടു നി​യ​മ​സ​ഭ​യി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന കെ. ​രാ​ധാ​കൃ​ഷ്ണ​നാ​ണ് മ​ണ്ഡ​ല​ത്തെ ചു​വ​പ്പി​ച്ചു​നി​ർ​ത്തി​യി​രു​ന്ന​ത്. അ​ന്നൊ​ന്നും വോ​ട്ടിം​ഗ് ശ​ത​മാ​നം മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ൽ വി​ല​യി​രു​ത്തേ​ണ്ട സാ​ഹ​ച​ര്യം ഉ​ണ്ടാ​യി​രു​ന്നി​ല്ല.

പാ​ർ​ട്ടി​നേ​തൃ​ത്വ​ത്തോ​ടും എ​ൽ​ഡി​എ​ഫി​നോ​ടു​മു​ള്ള എ​തി​ർ​പ്പു പ്ര​ക​ടി​പ്പി​ച്ച് സി​പി​എം അ​നു​കൂ​ലി​ക​ൾ​ത​ന്നെ വോ​ട്ടു​ചെ​യ്യാ​ൻ എ​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് യു​ഡി​എ​ഫ് ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. പ്ര​ചാ​ര​ണ​വേ​ള​യി​ൽ​ത​ന്നെ അ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​യി​രു​ന്നെ​ന്നും മ​ണ്ഡ​ലം യു​ഡി​എ​ഫ് തി​രി​ച്ചു​പി​ടി​ക്കു​മെ​ന്നും അ​വ​ർ പ്ര​തീ​ക്ഷ പു​ല​ർ​ത്തു​ന്നു.

കു​റ​ഞ്ഞ പോ​ളിം​ഗി​ലും വോ​ട്ടിം​ഗ് ശ​ത​മാ​നം ഉ​യ​ർ​ന്ന​താ​യും വി​ജ​യ​സാ​ധ്യ​ത​യു​ണ്ടെ​ന്നും എ​ൻ​ഡി​എ നേ​താ​ക്ക​ൾ അ​വ​കാ​ശ​പ്പെ​ട്ടു.