കോ​ൺ​ക്രീ​റ്റിം​ഗ് തുടങ്ങി; ശക്തൻ കുരുങ്ങി
Saturday, November 16, 2024 7:29 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ

തൃ​ശൂ​ർ: വേ​ണ്ട​ത്ര സ​ജ്ജീ​ക​ര​ണ​ങ്ങ​ളൊ​രു​ക്കാ​തെ ശ​ക്ത​ൻ സ്റ്റാ​ൻ​ഡി​ന്‍റെ തെ​ക്കു​ഭാ​ഗ​ത്തു ന​വീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​തു ബ​സു​കാ​രെ​യും യാ​ത്ര​ക്കാ​രെ​യും ഒ​രു​പോ​ലെ വ​ല​ച്ചു. ഇ​വി​ടെ​നി​ന്നു പു​റ​പ്പെ​ട്ടി​രു​ന്ന ബ​സു​ക​ൾ സ്റ്റാ​ൻ​ഡി​ന്‍റെ വ​ട​ക്കു​ഭാ​ഗ​ത്ത് കോ​ഴി​ക്കോ​ട്, കു​ന്നം​കു​ളം, വാ​ടാ​ന​പ്പി​ള്ളി ബ​സു​ക​ൾ നി​ർ​ത്തു​ന്ന​തി​ന് എ​തി​ർ​വ​ശ​ത്താ​ണു നി​ല​വി​ൽ നി​ർ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ സ്റ്റാ​ൻ​ഡി​ന​ക​ത്തു നി​ന്നു​തി​രി​യാ​ൻ സ്ഥ​ല​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. ബ​സു​ക​ൾ വ​ന്നു​പോ​കു​ന്പോ​ഴും തി​രി​ക്കു​ന്പോ​ഴും അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​ച്ചു.

തെ​ക്കു​വ​ശ​ത്തു​നി​ന്നു പു​റ​പ്പെ​ട്ടി​രു​ന്ന 350 -ഓ​ളം ബ​സു​ക​ള​ട​ക്കം മൊ​ത്തം 700 ബ​സു​ക​ളാ​ണ് ശ​ക്ത​ൻ സ്റ്റാ​ൻ​ഡി​ൽ ദി​വ​സ​വും വ​ന്നു​പോ​കു​ന്ന​ത്. നി​ല​വി​ൽ സ്റ്റാ​ൻ​ഡി​ന്‍റെ വ​ട​ക്കു​ഭാ​ഗ​ത്ത് ഒ​രേ​സ​മ​യം 150-ഓ​ളം ബ​സു​ക​ളാ​ണു നി​ർ​ത്തി​യി​ടു​ന്ന​ത്. ഇ​വി​ടെ​നി​ന്നു ബ​സു​ക​ൾ​ക്കു പു​റ​ത്തു​ക​ട​ക്കാ​ൻ മാ​ലി​ന്യ​സം​സ്ക​ര​ണ പ്ലാ​ന്‍റി​നു സ​മീ​പ​ത്തു​കൂ​ടെ പു​തി​യ വ​ഴി​യൊ​രു​ക്കി​യി​ട്ടു​ണ്ട്.

സ്റ്റാ​ൻ​ഡി​ന്‍റെ തെ​ക്കു​വ​ശ​ത്തു നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്പോ​ൾ അ​വി​ടെ​നി​ന്നു പു​റ​പ്പെ​ട്ടി​രു​ന്ന ബ​സു​ക​ൾ​ക്കു തൊ​ട്ട​പ്പു​റ​ത്ത് സൗ​ക​ര്യ​മൊ​രു​ക്കു​മെ​ന്നാ​ണു പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ൽ ഈ ​ഗ്രൗ​ണ്ടി​ന്‍റെ ഒ​രു ഭാ​ഗ​ത്ത് കൂ​ർ​ക്ക​ഞ്ചേ​രി- കു​റു​പ്പം റോ​ഡ് കോ​ൺ​ക്രീ​റ്റിം​ഗ് സാ​മ​ഗ്രി​ക​ൾ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. മ​റു​ഭാ​ഗ​ത്ത് സ​ർ​വീ​സ് ന​ട​ത്താ​ത്ത ബ​സു​ക​ളും സ്റ്റാ​ൻ‌​ഡി​ലേ​ക്കു പ്ര​വേ​ശി​ക്കാ​ൻ ഊ​ഴം​കാ​ത്തു​കി​ട​ക്കു​ന്ന ബ​സു​ക​ളു​മാ​ണു​ള്ള​ത്. ഇ​വി​ടെ നി​ലം ഒ​രു​ക്കാ​ത്ത​തി​നാ​ൽ പ​ല​യി​ട​ത്തും കു​ഴി​ക​ളാ​യി​ക്കി​ട​ക്കു​ക​യാ​ണ്.

സ്റ്റാ​ൻ​ഡി​ന്‍റെ വ​ട​ക്കു​ഭാ​ഗ​ത്തെ സ്ഥ​ല​പ​രി​മി​തി​മൂ​ലം ബ​സു​ക​ൾ ഊ​ഴം​കാ​ത്ത് ട്രാ​ൻ​സ്പോ​ർ​ട്ട് ബ​സ് സ്റ്റാ​ൻ​ഡ് റോ​ഡ​രി​കി​ലും സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തെ റോ​ഡ​രി​കി​ലും നി​ർ​ത്തി​യി​ടു​ന്ന​തി​നാ​ൽ ഇ​തി​ലൂ​ടെ​യു​ള്ള വാ​ഹ​ന​യാ​ത്ര​യും ദു​ഷ്ക​ര​മാ​യി.

ബ​സ് സ്റ്റാ​ൻ​ഡ് കോ​ൺ​ക്രീ​റ്റിം​ഗ് നി​ർ​മാ​ണോ​ദ്ഘാ​ട​നം ഇ​ന്ന​ലെ രാ​വി​ലെ പി. ​ബാ​ല​ച​ന്ദ്ര​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. മേ​യ​ർ എം.​കെ. വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡെ​പ്യൂ​ട്ടി മേ​യ​ർ എം.​എ​ൽ. റോ​സി, കൗ​ൺ​സി​ല​ർ​മാ​ർ, ബ​സ് സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

സ്റ്റാ​ൻ​ഡി​ന​ക​ത്തെ ടാ​റിം​ഗ് പൊ​ളി​ക്കു​ന്ന ജോ​ലി​ക​ളാ​ണ് ആ​രം​ഭി​ച്ച​ത്. നാ​ലു ജെ​സി​ബി​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണു നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. ര​ണ്ട​ര​ക്കോ​ടി ചെ​ല​വി​ൽ ന​ട​ക്കു​ന്ന കോ​ൺ​ക്രീ​റ്റിം​ഗ് ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​കാ​ൻ ഒ​ന്ന​ര​മാ​സ​ത്തോ​ളം വേ​ണ്ടി​വ​രും. അ​തി​നു​ശേ​ഷ​മാ​യി​രി​ക്കും സ്റ്റാ​ൻ​ഡി​ന​ക​ത്തെ ശൗ​ചാ​ല​യം, പൊ​ട്ടി​പ്പൊ​ളി​ഞ്ഞ തൂ​ണു​ക​ൾ, ഫ്ലോ​റിം​ഗ്, പെ​യി​ന്‍റിം​ഗ് വെ​ളി​ച്ചം, വെ​ള്ളം, സി​സി​ടി​വി തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ക. എ​ല്ലാ​ത്തി​നും​കൂ​ടി മൂ​ന്നു​മാ​സ​ത്തോ​ളം സ​മ​യ​മെ​ടു​ക്കു​മെ​ന്നാ​ണു ക​ണ​ക്കു​കൂ​ട്ട​ൽ.