സ്വ​കാ​ര്യ​ബ​സു​ക​ളു​ടെ വേ​ഗ​പ​രി​ധി; കോ​ട​തി ഉ​ത്ത​ര​വ് ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് ബ​സ് ട്രാ​ൻ​സ്പോ​ർ​ട്ട് അ​സോ.
Sunday, November 17, 2024 2:59 AM IST
തൃ​ശൂ​ർ: സ്വ​കാ​ര്യ​ബ​സു​ക​ൾ​ക്കു 140 കി​ലോ​മീ​റ്റ​റി​നു മു​ക​ളി​ൽ വേ​ഗ​ത്തി​ൽ സ​ർ​വീ​സ് ന​ട​ത്താ​ൻ അ​നു​വ​ദി​ച്ചു​കൊ​ണ്ടു​ള്ള കോ​ട​തി ഉ​ത്ത​ര​വ് സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നു കേ​ര​ള ബ​സ് ട്രാ​ൻ​സ്പോ​ർ​ട്ട് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ സ​ർ​ക്കാ​ർ അ​പ്പീ​ൽ ന​ൽ​കാ​നാ​ണ് തീ​രു​മാ​നം. ഇ​തി​ൽ​നി​ന്നു സ​ർ​ക്കാ​ർ പി​ന്മാ​റ​ണം. സ്വ​കാ​ര്യ​ബ​സ് സ​ർ​വീ​സി​നെ നി​ല​നി​ർ​ത്താ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കേ​ണ്ട​ത്. വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ഉ​ണ്ടാ​ക​ണം. കൂ​ടാ​തെ ആ​ർ​ടി​ഒ ഓ​ഫീ​സു​ക​ളി​ൽ​നി​ന്നു പൊ​തു​ജ​ന​ങ്ങ​ൾ​ക്കു ല​ഭി​ക്കേ​ണ്ട സേ​വ​ന​ങ്ങ​ൾ​ക്കു വ​രു​ന്ന കാ​ല​താ​മ​സം ഒ​ഴി​വാ​ക്കാ​ൻ മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ആ​ക്ട് അ​മെ​ന്‍റ്മെ​ന്‍റ് അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ണ​മാ​യി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ പ​ട​മാ​ട​ൻ, വി.​വി. മു​ജീ​ബ് റ​ഹ്‌​മാ​ൻ, കെ.​ബി. സു​രേ​ഷ്കു​മാ​ർ, എ​ൻ.​എ​ൻ. കൃ​ഷ്ണ​കി​ഷോ​ർ, ആ​ന​ന്ദ് അ​ര​വി​ന്ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.