മേ​ൽ​പ്പത്തൂരല്ല, ഇന്നുമുതല്‌ ‘മേ​ൽ​പ്പുത്തൂർ ഓ​ഡി​റ്റോ​റി​യം’
Saturday, November 16, 2024 7:29 AM IST
ഗു​രു​വാ​യൂ​ർ: മേ​ൽ​പ്പ​ത്തൂ​ർ ഓ​ഡി​റ്റോ​റി​യം ഇ​ന്നു​മു​ത​ൽ ‘മേ​ൽ​പ്പു​ത്തൂ​ർ’ ഓ​ഡി​റ്റോ​റി​യ​മാ​കും. ഇ​തി​ന്‍റെ സ​മ​ർ​പ്പ​ണം ഇ​ന്നു​രാ​വി​ലെ ഒ​ന്പ​ത​ര‍​യ്ക്ക് ദേ​വ​സ്വം ചെ​യ​ർ​മാ​ൻ ഡോ.​വി.​കെ. വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും.
നാ​രാ​യ​ണീ​യം​ര​ചി​ച്ച് ഗു​രു​വാ​യൂ​ര​പ്പ​നു​സ​മ​ർ​പ്പി​ച്ച മേ​ൽ​പ്പു​ത്തൂ​ർ നാ​രാ​യ​ണ​ഭ​ട്ട​തി​രി​യു​ടെ പേ​രി​ലാ​ണ് ഓ​ഡി​റ്റോ​റി​യം സ്ഥാ​പി​ച്ച​ത്. എ​ന്നാ​ൽ ‘മേ​ൽ​പ്പ​ത്തു​ർ’ എ​ന്നാ​ണ് പേ​രു ന​ൽ​കി​യി​രു​ന്ന​ത്. ഈ ​പേ​ര് മാ​റ്റം​വ​രു​ത്തി നാ​രാ​യ​ണ​ഭ​ട്ട​തി​രി​യു​ടെ ഇ​ല്ല​പ്പേ​രാ​യ മേ​ൽ​പ്പു​ത്തൂ​ർ എ​ന്നു​ന​ൽ​കി പു​തി​യ ബോ​ർ​ഡും സ്ഥാ​പി​ച്ചു.

ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സ്ഥാ​പി​ച്ചി​രു​ന്ന പ​ഴ​യ ക​യ​ർ മാ​റ്റു​ക​ൾ മാ​റ്റി. സീ​ലിം​ഗ് കാ​ത്സ്യം സി​ലി​ക്കേ​റ്റ് ഷീ​റ്റ് ഉ​പ​യോ​ഗി​ച്ച് ന​വീ​ക​രി​ച്ചു. ശ​ബ്ദ​ത്തി​ന് മു​ഴ​ക്കം ഉ​ണ്ടാ​കി​ല്ല എ​ന്ന​ത് പ്ര​ത്യേ​ക​ത​യാ​ണ്. പു​തി​യ ക​ർ​ട്ട​ൺ, വി​നൈ​ൽ ഷീ​റ്റ് പാ​കി​യ ത​റ എ​ന്നി​വ​യു​മൊ​രു​ക്കി.

പു​തി​യ രൂ​പ​ഭം​ഗി​യോ​ടെ​യു​ള്ള മേ​ൽ​പ്പു​ത്തൂ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഇ​ന്നു​മു​ത​ൽ ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ത്താം. 12 ല​ക്ഷം രൂ​പ ചെ​ല​വി​ൽ ദേ​വ​സ്വം ഭ​ര​ണ​സ​മി​തി​യു​ടെ പ്ര​ത്യേ​ക താ​ല്പ​ര്യ​പ്ര​കാ​രം ദേ​വ​സ്വം മ​രാ​മ​ത്തുവി​ഭാ​ഗം എക്സിക്യുട്ടീവ് എൻജിനീ യർ എം.​കെ. അ​ശോ​ക്‌​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ണി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​ത്.