ദീ​പി​ക ക​ള​ർ ഇ​ന്ത്യ സീ​സ​ണ്‍-3 ജി​ല്ലാ​ത​ല സ​മാ​പ​ന​സ​മ്മേ​ള​നം
Friday, November 15, 2024 5:54 AM IST
മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ക പ്ര​ധാ​നം:
ക​ള​ക്ട​ർ അ​ർ​ജു​ൻ പാ​ണ്ഡ്യ​ൻ

തൃ​ശൂ​ർ: മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക്കു​ന്ന​തി​ന​പ്പു​റം പ​ങ്കെ​ടു​ക്കു​ക​യെ​ന്ന​താ​ണു പ്ര​ധാ​ന​മെ​ന്നും അ​തി​നു മു​ൻ​കൈ​യെ​ടു​ത്ത അ​ധ്യാ​പ​ക​രെ​യും മാ​താ​പി​താ​ക്ക​ളെ​യും അ​ഭി​ന​ന്ദി​ക്കു​ന്നെ​ന്നും തൃ​ശൂ​ർ ജി​ല്ലാ ക​ള​ക്ട​ർ അ​ർ​ജു​ൻ പ​ണ്ഡ്യ​ൻ. സെ​ന്‍റ് തോ​മ​സ് തോ​പ്പ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ദീ​പി​ക ക​ള​ർ ഇ​ന്ത്യ സീ​സ​ണ്‍-3 പെ​യി​ന്‍റിം​ഗ് മ​ത്സ​ര​ത്തി​ന്‍റെ ജി​ല്ലാ​ത​ല സ​മാ​പ​ന​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ര​ള​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പാ​ര​ന്പ​ര്യ​മു​ള്ള ദി​ന​പ്പ​ത്ര​മാ​ണു ദീ​പി​ക. കു​ട്ടി​ക​ൾ​ക്കാ​യി ക​ള​റിം​ഗ് മ​ത്സ​രം ന​ട​ത്തു​ന്പോ​ൾ അ​തി​നു തെ​ര​ഞ്ഞെ​ടു​ത്ത വി​ഷ​യ​വും പ്ര​ശം​സ​നീ​യ​മാ​ണ്. കു​ട്ടി​ക​ളി​ൽ രാ​ജ്യ​സ്നേ​ഹ​വും സാ​ഹോ​ദ​ര്യ​വും വ​ള​ർ​ത്തു​ന്ന​തി​ന് ഇ​ത്ത​രം മ​ത്സ​ര​ങ്ങ​ൾ സ​ഹാ​യി​ക്കും. മ​ത്സ​ര​ങ്ങ​ൾ​ക്കു ത​യാ​റെ​ടു​ക്കു​ന്പോ​ൾ​ത​ന്നെ ഒ​രു​പാ​ടു കാ​ര്യ​ങ്ങ​ൾ പ​ഠി​ക്കും. ശി​ശു​ദി​ന​ത്തി​ൽ ഇ​വി​ടെ​യെ​ത്തി​യ എ​ല്ലാ കു​ഞ്ഞു​ങ്ങ​ൾ​ക്കും ആ​ശം​സ​യ​റി​യി​ക്കു​ന്നതായും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും ക​ള​ക്ട​ർ നി​ർ​വ​ഹി​ച്ചു.

അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോൺ. ​ജോ​സ് വ​ല്ലൂ​രാ​ൻ, ദീ​പി​ക തൃ​ശൂ​ർ റ​സി​ഡ​ന്‍റ് മാ​നേ​ജ​ർ ഫാ. ​ജി​യോ തെ​ക്കി​നി​യ​ത്ത്, മാ​ർ​ക്ക​റ്റിം​ഗ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ജി​യോ ചെ​ര​ടാ​യി, ദി​ലീ​പ് ആ​ർ​ക്കെ​യ്സ് സ്റ്റ​ഡി ക​ണ്‍​സ​ൾ​ട്ട​ൻ​സി​യു​ടെ സി​ഇ​ഒ​യും മാ​സ്റ്റ​ർ ക​ണ്‍​സ​ൾ​ട്ട​ന്‍റു​മാ​യ ദി​ലീ​പ് മേ​നോ​ൻ, സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് ജ​ന​റ​ൽ മാ​നേ​ജ​രും ക​ന്പ​നി സെ​ക്ര​ട്ട​റി​യു​മാ​യ ജി​മ്മി മാ​ത്യു, തൃ​ശൂ​ർ വെ​രാ​ന്ത റേ​സ് ഫ്രാ​ഞ്ചൈ​സി ഉ​ട​മ സി.​സി. അ​ലോ​ഷ്യ​സ്, ടി​സി ഗോ​ൾ​ഡ് തൃ​ശൂ​ർ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ടി.​സി. ബി​ജു, കൗ​ണ്‍​സി​ല​ർ ലീ​ല വ​ർ​ഗീ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.