അ​ച്ച​നു ചാ​രെ ഇ​നി​യി​ല്ല... ആ ​അ​പ്പ​ൻ
Saturday, November 16, 2024 7:29 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ

പു​ത്തൂ​ർ: ഹൃ​ദ​യം നു​റു​ങ്ങു​ന്ന വേ​ദ​ന​യാ​ണ് അ​പ്പ​നെ​ക്കു​റി​ച്ച് ഓ​ർ​ക്കു​മ്പോ​ൾ ഫാ. ​ബൈ​ജു കാ​ഞ്ഞി​ര​ത്തി​ങ്ക​ലി​ന്. അ​പൂ​ർ​വ​സ്നേ​ഹ​സം​ഗ​മ​ത്തി​നാ​ണ് വെ​ട്ടു​കാ​ട് സെ​ന്‍റ് ജോ​സ​ഫ് ഇ​ട​വ​ക സാ​ക്ഷ്യം​വ​ഹി​ച്ചി​രു​ന്ന​ത്. വി​കാ​രി​യാ​യി വ​ന്ന ബൈ​ജു അ​ച്ച​നൊ​പ്പം അ​പ്പ​ൻ ജോ​സ​ഫും പ​ള്ളി​മേ​ട​യി​ൽ ഒ​രു​മി​ച്ചു​താ​മ​സി​ക്കു​ന്ന​ത് അ​പൂ​ർ​വ​കാ​ഴ്ച ത​ന്നെ​യാ​യി​രു​ന്നു.

ന​ട​ത്ത​റ ഇ​ട​വ​കാം​ഗ​മാ​യ ജോ​സ​ഫ് കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ (88) ഇ​ന്ന​ലെ മ​രി​ച്ചു. വ​ർ​ഷ​ങ്ങ​ളാ​യി വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ ത​ന്നോ​ടൊ​പ്പം ഒ​രു​മി​ച്ചു​താ​മ​സി​ച്ചും ദി​വ്യ​ബ​ലി​യി​ൽ പ​ങ്കെ​ടു​ത്തും പ്രാ​ർ​ഥി​ച്ചും ക​ഴി​ഞ്ഞി​രു​ന്ന അ​പ്പ​ൻ ഇ​ത്ര​പെ​ട്ടെ​ന്നു വേ​ർ​പി​രി​യു​മെ​ന്നു ഫാ. ​ബൈ​ജു ക​രു​തി​യി​രു​ന്നി​ല്ല.
14 വ​ർ​ഷ​ത്തോ​ള​മാ​യി ജോ​സ​ഫ് ഫാ. ​ബൈ​ജു​വി​നൊ​പ്പം താ​മ​സം​തു​ട​ങ്ങി​യി​ട്ട്. ജോ​സ​ഫി​ന്‍റെ ഭാ​ര്യ റോ​സി മ​രി​ച്ച​തോ​ടെ​യാ​ണ് ഫാ. ​ബൈ​ജു അ​പ്പ​നെ ഒ​പ്പം​കൂ​ട്ടി​യ​ത്. ജോ​സ​ഫ് - റോ​സി ദ​ന്പ​തി​ക​ൾ​ക്കു മൂ​ന്നു മ​ക്ക​ളാ​ണ്. ഫാ. ​ബൈ​ജു​വി​നെ​കൂ​ടാ​തെ തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി​യി​ലെ സി​സ്റ്റ​ർ ബീ​ന ഒ​എ​സ് എ​ഫും ബം​ഗ​ളൂ​രു ധ​ർ​മ​ാരാം സെ​ന്‍റ് തോ​മ​സ് ച​ർ​ച്ച് വി​കാ​രി ഫാ. ​ആ​ന്‍റോ കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ സി​എം​ഐ​യും.

അ​മ്മ മ​രി​ച്ചു നാ​ലു​വ​ർ​ഷം ക​ഴി​ഞ്ഞ​ തോ​ടെ പ്രാ​യം​ചെ​ന്ന അ​പ്പ​ൻ വീ​ട്ടി​ൽ ഒ​റ്റ​യ്ക്കു താ​മ​സി​പ്പി​ക്കു​ന്ന​തു ഫാ. ​ബൈ​ജു​വി​നു ചി​ന്തി​ക്കാ​ൻ​പോ​ലും ക​ഴി​ഞ്ഞി​ല്ല. അ​ച്ച​ന്‍റെ വി​ഷ​മം മ​ന​സി​ലാ​ക്കി​യ ആ​ർ​ച്ച്ബി​ഷ​പ്

മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് പ​ള്ളി​മേ​ട​യി​ൽ അ​പ്പ​നെ​യും ഒ​പ്പം താ​മ​സി​പ്പി​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

നേ​ര​ത്തേ സേ​വ​ന​മ​നു​ഷ്ഠി​ച്ച കോ​ട​ന്നൂ​ർ, വ​ര​ടി​യം ഇ​ട​വ​ക​ക​ളി​ലും അ​ച്ച​നോ​ടൊ​പ്പം അ​പ്പ​നും താ​മ​സി​ച്ചു. പ്രാ​യ​മാ​യ അ​പ്പ​നെ പ​രി​ച​രി​ച്ചി​രു​ന്ന​തും ശു​ശ്രൂ​ഷി​ച്ചി​രു​ന്ന​തും അ​ച്ച​ൻ​ത​ന്നെ​യാ​യി​രു​ന്നു. ആ ​സ്നേ​ഹ​വും ക​രു​ത​ലും പ്രാ​യ​മാ​യ മാ​താ​പി​താ​ക്ക​ളെ എ​ങ്ങ​നെ സ്നേ​ ഹി​ക്ക​ണ​മെ​ന്ന​തി​ന്‍റെ സ​ന്ദേ​ശം​കൂ​ടി പ​ക​ർ​ന്നു​ന​ൽ​കി.

കോ​വി​ഡ് കാ​ല​ത്തു പൊ​തു​ജ​ന​ങ്ങ​ൾ​ക്കു പ​ള്ളി​ക​ളി​ൽ ദി​വ്യ​ബ​ലി​യി​ൽ സം​ബ​ന്ധി​ക്കു​ന്ന​തി​നു നി​യ​ന്ത്ര​ണം ഉ​ണ്ടാ​യ​പ്പോ​ൾ പെ​സ​ഹാ​ദി​ന തി​രു​ക്ക​ർ​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​പ്പ​ന്‍റെ കാ​ൽ ക​ഴു​കി ചും​ബി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ച​തു ദൈ​വാ​നു​ഗ്ര​ഹ​മാ​യാ​ണ് ഇ​പ്പോ​ഴും അ​ച്ച​ൻ ക​രു​തു​ന്ന​ത്.
ജോ​സ​ഫി​ന്‍റെ മൃ​ത​ദേ​ഹം വെ​ട്ടു​കാ​ട് പ​ള്ളി​യി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​ച്ചു. നി​ര​വ​ധി​പ്പേ​ർ അ​ന്ത്യാ​ഞ്ജ​ലി​യ​ർ​പ്പി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 11 നു ​ന​ട​ത്ത​റ സേ​ക്ര​ഡ് ഹാ​ർ​ട്ട് പ​ള്ളി​യി​ൽ.