ദീ​പി​ക ക​ള​ർ ഇ​ന്ത്യ പെ​യി​ന്‍റിം​ഗ് മ​ത്സ​രം: സ​മ്മാ​ന​ദാ​നം ഇ​ന്ന്
Thursday, November 14, 2024 6:55 AM IST
തൃ​ശൂ​ർ: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 77-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് സ്കൂ​ൾ​വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ ദേ​ശ​സ്നേ​ഹം വ​ള​ർ​ത്തു​ന്ന​തി​നാ​യി സം​ഘ​ടി​പ്പി​ച്ച ദീ​പി​ക ക​ള​ർ ഇ​ന്ത്യ പെ​യി​ന്‍റിം​ഗ് മ​ത്സ​രം സീ​സ​ണ്‍ -3 തൃ​ശൂ​ർ ജി​ല്ലാ​ത​ല സ​മാ​പ​ന​സ​മ്മേ​ള​ന​വും വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും ഇ​ന്ന്.
സെ​ന്‍റ് തോ​മ​സ് തോ​പ്പ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഉ​ച്ച​യ്ക്കു ര​ണ്ടി​ന് ജി​ല്ലാ ക​ള​ക്ട​ർ അ​ർ​ജു​ൻ പാ​ണ്ഡ്യ​ൻ ഉ​ദ്ഘാ​ട​ന​വും സ​മ്മാ​ന​ദാ​ന​വും നി​ർ​വ​ഹി​ക്കും. അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​ജോ​സ് വ​ല്ലൂ​രാ​ൻ മു​ഖ്യാ​തി​ഥി​യാ​കും.

ദീ​പി​ക തൃ​ശൂ​ർ റ​സി​ഡ​ന്‍റ് മാ​നേ​ജ​ർ ഫാ. ​ജി​യോ തെ​ക്കി​നി​യ​ത്ത്, മാ​ർ​ക്ക​റ്റിം​ഗ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ജി​യോ ചെ​ര​ടാ​യി, സെ​ന്‍റ് തോ​മ​സ് തോ​പ്പ് എ​ച്ച്എ​സ്എ​സ് മാ​നേ​ജ​ർ ഫാ. ​ഡേ​വി​സ് പു​ലി​ക്കോ​ട്ടി​ൽ, ദി​ലീ​പ് ആ​ർ​ക്കെ​യ്സ് സ്റ്റ​ഡി ക​ണ്‍​സ​ൾ​ട്ട​ൻ​സി​യു​ടെ സി​ഇ​ഒ​യും മാ​സ്റ്റ​ർ ക​ണ്‍​സ​ൾ​ട്ട​ന്‍റു​മാ​യ ദി​ലീ​പ് മേ​നോ​ൻ, സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് ജ​ന​റ​ൽ മാ​നേ​ജ​രും ക​ന്പ​നി സെ​ക്ര​ട്ട​റി​യു​മാ​യ ജി​മ്മി മാ​ത്യു, തൃ​ശൂ​ർ വെ​രാ​ന്ത റേ​സ് ഫ്രാ​ഞ്ചൈ​സി ഉ​ട​മ സി.​സി. അ​ലോ​ഷ്യ​സ്, ടി​സി ഗോ​ൾ​ഡ് തൃ​ശൂ​ർ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ടി.​സി. ബി​ജു, കൗ​ണ്‍​സി​ല​ർ ലീ​ല വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

കെ​ജി, എ​ൽ​പി, യു​പി, എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി അ​ഞ്ചു​ല​ക്ഷ​ത്തി​ലേ​റെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് സം​സ്ഥാ​ന​ത​ല​ത്തി​ൽ ന​ട​ന്ന പെ​യി​ന്‍റിം​ഗ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.