ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ പോ​ര്; സ്ഥ​ലം​മാ​റ്റി​യ സെ​ക്ര​ട്ട​റി​യും പ്ര​സി​ഡ​ന്‍റും നേ​ർ​ക്കു​നേ​ർ
Saturday, November 16, 2024 6:47 AM IST
പ​ര​പ്പ: പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ സെ​ക്ര​ട്ട​റി​യും പ്ര​സി​ഡ​ന്‍റും ത​മ്മി​ലു​ണ്ടാ​യി​രു​ന്ന അ​ഭി​പ്രാ​യ​വ്യ​ത്യാ​സം മ​റ​നീ​ക്കി പു​റ​ത്ത്. സെ​ക്ര​ട്ട​റി ജോ​സ​ഫ് എം. ​ചാ​ക്കോ​യെ ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യാ​യി സ്ഥ​ലം​മാ​റ്റി​യ​തി​നെ​തി​രെ അ​ദ്ദേ​ഹം സം​സ്ഥാ​ന അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ട്രി​ബ്യൂ​ണ​ലി​ൽ പ​രാ​തി ന​ൽ​കി. സെ​ക്ര​ട്ട​റി ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ൽ വീ​ഴ്ച വ​രു​ത്തി​യെ​ന്നാ​രോ​പി​ച്ച് പ്ര​സി​ഡ​ന്‍റ് എം. ​ല​ക്ഷ്മി ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​ക്കും പ​രാ​തി ന​ൽ​കി.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക വാ​ഹ​നം പ്ര​സി​ഡ​ന്‍റ് ത​ന്‍റെ സ്വ​കാ​ര്യ യാ​ത്ര​ക​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ സെ​ക്ര​ട്ട​റി എ​തി​ർ​ത്ത​താ​ണ് സ്ഥ​ലം​മാ​റ്റ​ത്തി​ന് പ്ര​ധാ​ന കാ​ര​ണ​മാ​യ​തെ​ന്നാ​ണ് ആ​രോ​പ​ണം. സം​സ്ഥാ​ന​ത​ല​ത്തി​ൽ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​രു​ടെ സീ​നി​യോ​റി​റ്റി പ​ട്ടി​ക​യി​ൽ മു​ൻ​നി​ര​യി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ജോ​സ​ഫ് എം. ​ചാ​ക്കോ. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ്ഥാ​ന​ക്ക​യ​റ്റ സാ​ധ്യ​ത​യെ പോ​ലും ബാ​ധി​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലേ​ക്ക് സ്ഥ​ലം​മാ​റ്റി​യ​ത്. ദീ​ർ​ഘ​കാ​ലം ബ​ളാ​ലി​ലും മ​റ്റു പ​ഞ്ചാ​യ​ത്തു​ക​ളി​ലും സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ആ​ളാ​ണ് ജോ​സ​ഫ് എം. ​ചാ​ക്കോ. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യാ​യി ഉ​യ​ർ​ത്ത​പ്പെ​ട്ട് ഒ​രു​വ​ർ​ഷം തി​ക​യു​ന്ന​തേ ഉ​ള്ളൂ.

ഈ ​കാ​ല​യ​ള​വി​ൽ ആ​സ്പി​രേ​ഷ​ണ​ൽ ബ്ലോ​ക്ക് പ​ദ്ധ​തി​യു​ടെ ഒ​ന്നാം​ഘ​ട്ടം സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​തി​ന് ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ ജി​ല്ലാ ക​ള​ക്‌​ട​റു​ടെ അം​ഗീ​കാ​ര​പ​ത്രം ല​ഭി​ച്ചി​രു​ന്നു. ഇ​ത് ഏ​റ്റു​വാ​ങ്ങി​യ ദി​വ​സം ത​ന്നെ​യാ​ണ് സം​സ്ഥാ​ന ത​ദ്ദേ​ശ​വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ ഡ​യ​റ​ക്ട​റു​ടെ ഓ​ഫീ​സി​ൽ നി​ന്ന് സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വ് ഇ​റ​ങ്ങി​യ​ത്. ഭ​ര​ണ​സൗ​ക​ര്യ​ത്തി​നു വേ​ണ്ടി എ​ന്നു​മാ​ത്രം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് മി​ക​ച്ച ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കു​ള്ള അം​ഗീ​കാ​രം ല​ഭി​ച്ച ഉ​ദ്യോ​ഗ​സ്ഥ​നെ വീ​ണ്ടും ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലേ​ക്ക് മാ​റ്റി​യ​ത്. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് ജി​ല്ലാ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഇ​ട​പെ​ട്ട് തൊ​ട്ടു​പി​ന്നാ​ലെ ത​ന്നെ ജോ​സ​ഫി​നെ ഓ​ഫീ​സി​ൽ നി​ന്ന് വി​ടു​ത​ൽ ചെ​യ്യു​ക​യും ചെ​യ്തു. എ​ന്നാ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ വീ​ണ്ടും ചു​മ​ത​ല​യേ​ല്ക്കാ​തെ ഇ​ദ്ദേ​ഹം ഒ​ന്ന​ര​മാ​സ​മാ​യി അ​വ​ധി​യി​ൽ പ്ര​വേ​ശി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തി​നി​ട​യി​ലാ​ണ് സ്ഥ​ലം​മാ​റ്റം നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി സം​സ്ഥാ​ന അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ട്രി​ബ്യൂ​ണ​ലി​ൽ പ​രാ​തി ന​ല്കി​യ​ത്.

ഇ​തി​നി​ട​യി​ൽ സെ​ക്ര​ട്ട​റി​ക്കെ​തി​രെ പ്ര​സി​ഡ​ന്‍റ് ന​ൽ​കി​യ പ​രാ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പി​ന്‍റെ ആ​ഭ്യ​ന്ത​ര വി​ജി​ല​ൻ​സ് വി​ഭാ​ഗം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. വി​ജി​ല​ൻ​സ് ഓ​ഫീ​സ​ർ പി.​വി.​കെ. മ​ഞ്ജു​ഷ, സൂ​പ്ര​ണ്ട് വി.​എ​സ്. മ​നോ​ജ് കു​മാ​ർ എ​ന്നി​വ​രാ​ണ് തെ​ളി​വെ​ടു​പ്പ് ന​ട​ത്താ​നെ​ത്തി​യ​ത്. ഓ​ഫീ​സി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്ന് വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തി​യെ​ങ്കി​ലും അ​വ​ധി​യി​ലു​ള്ള സെ​ക്ര​ട്ട​റി​യു​ടെ മൊ​ഴി​യെ​ടു​ക്കാ​നാ​യി​ല്ല. സെ​ക്ര​ട്ട​റി​യു​ടെ സ്ഥ​ലം​മാ​റ്റ​ത്തി​നു പി​ന്നി​ൽ ത​ന്‍റെ ഇ​ട​പെ​ട​ലു​ണ്ടാ​യി​രു​ന്നു​വെ​ന്ന ആ​ക്ഷേ​പ​വും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ഹ​നം സ്വ​കാ​ര്യ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ച്ചെ​ന്ന ആ​രോ​പ​ണ​വും അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ല​ക്ഷ്മി പ​റ​ഞ്ഞു.