കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന കേന്ദ്രസർക്കാരിന്റെ നടപടിയിലും വയനാടിനോടുള്ള രാഷ്ട്രീയ പകപോക്കലിലും പ്രതിഷേധിച്ച് യുഡിഎഫ് കൽപ്പറ്റ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ടൗണിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും നടത്തി.
യുഡിഎഫ് കൽപ്പറ്റ നിയോജക മണ്ഡലം കണ്‍വീനർ പി.പി. ആലി പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് കൽപ്പറ്റ മുൻസിപ്പൽ ചെയർമാൻ എൻ. മുസ്തഫ അധ്യക്ഷത വഹിച്ചു.
സി. മൊയ്തീൻകുട്ടി, റസാഖ് കൽപ്പറ്റ, ടി.ജെ. ഐസക്, ഗിരീഷ് കൽപ്പറ്റ, കേയംതൊടി മുജീബ്, പി. വിനോദ് കുമാർ, എ.പി. മുസ്തഫ, ഹർഷൽ കൊന്നാടൻ, അലവി വടക്കക്കേതിൽ, എസ്. മണി, കെ.കെ. രാജേന്ദ്രേൻ, സി.കെ. നാസർ, മുഹമ്മദ് ഫെബിൻ, നൗഫൽ കക്കയത്ത്, ആയിഷ പള്ളിയാൽ, കെ. ശശികുമാർ, അസീസ് അന്പിലേരി തുടങ്ങിയവർ പ്രസംഗിച്ചു.