ബൈ​പാ​സ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് നി​വേ​ദ​നം
Saturday, November 16, 2024 5:41 AM IST
മ​ഞ്ചേ​രി: ക​ച്ചേ​രി​പ്പ​ടി ജം​ഗ്ഷ​ന്‍ മു​ത​ല്‍ പ​യ്യ​നാ​ട് ച​ങ്ങ​ണ ജം​ഗ്ഷ​ന്‍ വ​രെ​യു​ള്ള കെ. ​സെ​യ്താ​ലി​ക്കു​ട്ടി ബൈ​പാ​സ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സി​പി​എം മ​ഞ്ചേ​രി ഈ​സ്റ്റ് ലോ​ക്ക​ല്‍ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പി​ഡ​ബ്ല്യു​ഡി നി​ര​ത്തു​ക​ള്‍ വി​ഭാ​ഗം എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ര്‍​ക്ക് നി​വേ​ദ​നം ന​ല്‍​കി.

റോ​ഡി​ല്‍ വ​ലി​യ ഗ​ര്‍​ത്ത​ങ്ങ​ള്‍ രൂ​പ​പ്പെ​ട്ട് കു​ഴി​ക​ളി​ല്‍ വീ​ണ് വാ​ഹ​ന​ങ്ങ​ള്‍ അ​പ​ക​ട​ത്തി​ല്‍ പ​തി​വാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തോ​ടെ റോ​ഡ് പ്ര​വൃ​ത്തി ന​ട​ത്ത​ണ​മെ​ന്ന് നി​വേ​ദ​ന​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. നേ​താ​ക്ക​ളാ​യ കെ. ​ഉ​ബൈ​ദ്, വി. ​പി. അ​സ്‌​ക​ര്‍, കെ. ​വി. ഷ​ബീ​ര്‍ അ​ലി, മാ​ജി​ദ് അ​ലി, പി. ​അ​ബ്ദു​ള്ള, ഷൈ​ജു ക​വ​ള​ങ്ങാ​ട്, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ സാ​ജി​ദ് ബാ​ബു, ബേ​ബി കു​മാ​രി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​വേ​ദ​നം ന​ല്‍​കി​യ​ത്.