മു​ട​പ്പ​ല്ലൂ​ർ - മം​ഗ​ലം​ഡാം റോ​ഡി​ന്‍റെ ന​വീ​ക​ര​ണപ്ര​വൃ​ത്തി​ക​ൾ തു​ട​ങ്ങി
Saturday, November 16, 2024 4:39 AM IST
വ​ട​ക്ക​ഞ്ചേ​രി: കാ​ത്തി​രി​പ്പു​ക​ൾ​ക്കും വി​വാ​ദ​ങ്ങ​ൾ​ക്കു​മൊ​ടു​വി​ൽ മു​ട​പ്പ​ല്ലൂ​ർ - മം​ഗ​ലം​ഡാം റോ​ഡി​ന്‍റെ ന​വീ​ക​ര​ണപ്ര​വൃ​ത്തി​ക​ൾ തു​ട​ങ്ങി. വ​ശ​ങ്ങ​ളി​ൽ മെ​റ്റ​ലി​ട്ട് ബ​ല​പ്പെ​ടു​ത്തു​ന്ന ജോ​ലി​ക​ളാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. ഇ​തി​നു​പി​ന്നാ​ലെ റീ​ടാ​റിം​ഗ് പ​ണി​ക​ളും ഉ​ണ്ടാ​കും. മം​ഗ​ലം​ഡാം വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ലേ​ക്കും മ​ല​യോ​ര മേ​ഖ​ല​യി​ലേ​ക്കു​മു​ള്ള ഈ ​പ്ര​ധാ​ന റോ​ഡി​ന്‍റെ വ​ർ​ക്കു​ക​ൾ വൈ​കു​ന്ന​തി​നെ​തി​രെ വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ളാ​ണ് ഉ​യ​ർ​ന്നി​രു​ന്ന​ത്.

ത​ക​ർ​ന്നുകി​ട​ന്നി​രു​ന്ന റോ​ഡ് ഈ​യ​ടു​ത്താ​യി കു​ടി​വെ​ള്ള പൈ​പ്പി​ടാ​ൻ വെ​ട്ടി​പ്പൊ​ളി​ച്ച​ത് വാ​ഹ​ന ഗ​താ​ഗ​തം ഏ​റെ ദു​ഷ്ക​ര​മാ​ക്കി. വെ​ള്ള​ത്തി​ന്‍റെ ഉ​റ​വി​ടം പോ​ലും ക​ണ്ടെ​ത്താ​തെ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പേ​രി​ൽ റോ​ഡു​ക​ൾ വെ​ട്ടി​പ്പൊ​ളി​ച്ച് പൈ​പ്പു​ക​ൾ ഇ​ടു​ന്ന​തി​നെ​തി​രെ​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം.​ മം​ഗ​ലം​ഡാം റി​സ​ർ​വോ​യ​ർ ഉ​റ​വി​ട​മാ​ക്കി​യാ​ണ് നാ​ല് പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കു​ള്ള കു​ടി​വെ​ള്ള പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ള്ള​ത്. ഇ​തി​ന് മം​ഗ​ലം​ഡാ​മിന്‍റെ ജ​ല​സം​ഭ​ര​ണ ശേ​ഷി​കൂ​ട്ട​ണം. സം​ഭ​ര​ണ ശേ​ഷി കൂ​ട്ടാ​ൻ ഡാ​മി​ലെ മ​ണ്ണും ചെ​ളി​യും നീ​ക്കം ചെ​യ്യ​ണം.​എ​ന്നാ​ൽ ഈ ​പ്ര​വൃ​ത്തി​ക​ളെ​ല്ലാം ര​ണ്ട് വ​ർ​ഷ​മാ​യി മു​ട​ങ്ങികി​ട​ക്കു​ക​യാ​ണ്. ഇ​നി മ​ണ്ണുനീ​ക്ക​ൽ ഏ​ത് കാ​ല​ത്ത് ന​ട​ക്കും എ​ന്നൊ​ന്നും ആ​ർ​ക്കും ഒ​രു നി​ശ്ച​യ​വു​മി​ല്ല.

ഇ​ങ്ങ​നെ​യു​ള്ള പ​ദ്ധ​തി​യു​ടെ പൈ​പ്പി​ട​ലാ​ണ് റോ​ഡു​ക​ളെ​ല്ലാം വെ​ട്ടിപ്പൊ​ളി​ച്ച് ത​കൃ​തി​യാ​യി ന​ട​ക്കു​ന്ന​ത്.​ മ​ഴ​യി​ല്ലെ​ങ്കി​ൽ പൊ​ടി നി​റ​ഞ്ഞ് യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ് ഡാം ​റോ​ഡി​ലു​ള​ള​ത്. മൂ​ടി​ക്കെ​ട്ടി​യാ​ണ് പാ​ത​യോ​ര​ത്തെ ക​ട​ക​ളി​ലെ​ല്ലാം ക​ച്ച​വ​ടം ന​ട​ക്കു​ന്ന​ത്.​ വീ​ട്ടു​കാ​രും ദു​രി​ത​ത്തി​ലാ​ണ്. റോ​ഡി​ന്‍റെ പ​ല ഭാ​ഗ​ത്തും മ​തി​യാ​യ വീ​തി​യി​ല്ലാ​ത്ത​തും അ​പ​ക​ട​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​ന്നു​ണ്ട്. റോ​ഡ് ന​വീ​ക​ര​ണ​ത്തി​നാ​യി ഇ​പ്പോ​ൾ അ​നു​വ​ദി​ച്ചി​ട്ടു​ള്ള ഫ​ണ്ട് അ​പ​ര്യാ​പ്ത​മാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​ത് റീ​ടാ​റിം​ഗ് വ​ർ​ക്കു​ക​ളി​ൽ അ​പാ​ക​ത​ക​ളു​ണ്ടാ​ക്കും. അ​ങ്ങ​നെ വ​ന്നാ​ൽ റീ​ടാ​റിം​ഗി​ന്‍റെ ആ​യു​സും കു​റ​യും.