കാഞ്ഞങ്ങാട്: സഹകരണ വാരാഘോഷം ജില്ലാതല ഉദ്ഘാടനം കിഴക്കുംകര ചൈതന്യ ഓഡിറ്റോറിയത്തില്‍ രാജ്മോഹന്‍ ഉണ്ണിത്താന് എംപി നിര്‍വഹിച്ചു. അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി. സുജാത, പുല്ലൂര്‍-പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അരവിന്ദാക്ഷന്, കണ്‍സ്യൂമര്‍ ഫെഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ വി.കെ. രാജന്, വിവിധ സഹകരണസംഘം ഭാരവാഹികളായ കെ.ആര്. ജയാനന്ദ, പി.വി. സുരേഷ്, ഷാലു മാത്യു, വി. കൃഷ്ണന്, വി.കെ.പി. അഹമ്മദ്കുഞ്ഞി, എ.എം. മേരി, ബങ്കളം കുഞ്ഞികൃഷ്ണന്, ശങ്കരന് വഴക്കോട്, വി. കമ്മാരന്, ദേവി രവീന്ദ്രന്, കെ. രാജഗോപാലന്‍, കെ.വി. മനോജ് കുമാര്‍, എ. രവീന്ദ്ര, കെ.വി. വിശ്വനാഥന്, കെ. ശശി എന്നിവര്‍ പ്രസംഗിച്ചു. സംഘാടകസമിതി ചെയര്മാന് എം. രാഘവന് സ്വാഗതവും ഹൊസ്ദുര്‍ഗ് അസി. രജിസ്ട്രാര്‍ പി.ലോഹിതാക്ഷന് നന്ദിയും പറഞ്ഞു.