വ​നി​താ എ​എ​സ്‌​ഐ​യെക്കൊണ്ട് യു​വാ​ക്ക​ള്‍ മാ​പ്പ് പ​റ​യി​പ്പി​ച്ച സം​ഭ​വം; സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം തു​ട​ങ്ങി
Saturday, November 16, 2024 5:41 AM IST
കൊ​യി​ലാ​ണ്ടി: ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ വ​ച്ചു​ണ്ടാ​യ ത​ര്‍​ക്ക​ത്തി​ന്‍റെ പേ​രി​ല്‍ യു​വാ​ക്ക​ള്‍ വ​നി​താ എ​സ്‌​ഐയെ മാ​പ്പ് പ​റ​യി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വ്യാ​പ​ക പ്ര​തി​ഷേ​ധം.​കൊ​യി​ലാ​ണ്ടി ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം വൈ​കി​ട്ടു​ണ്ടാ​യ സം​ഭ​വ​മാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഉ​ള്‍​പ്പെ​ടെ വൈ​റ​ലാ​യ​ത്. ബ​സ് സ്റ്റാ​ന്‍​ഡി​ന് മു​ക​ളി​ൽ നി​ൽ​ക്കു​ക​യാ​യാ​യി​രു​ന്ന യു​വാ​ക്ക​ളോ​ട് അ​വി​ടെ നി​ന്നും മാ​റാ​ൻ എ​എ​സ്ഐ ജ​മീ​ല ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​വി​ടെ നി​ന്നാ​ൽ പോ​ലീ​സ് എ​ന്ത് ചെ​യ്യു​മെ​ന്ന് യു​വാ​ക്ക​ൾ ക​യ​ർ​ത്തു​ചോ​ദി​ച്ചു. ​ഇ​വി​ടെ നി​ൽ​ക്കാ​ൻ പാ​ടി​ല്ലെ​ന്ന് ക​ർ​ശ​ന​മാ​യി പ​റ​ഞ്ഞ​തോ​ടെ യു​വാ​ക്ക​ള്‍ അ​വി​ടെ നി​ന്നും മാ​റി.​

എ​ന്നാ​ല്‍ വൈ​കു​ന്നേ​ര​ത്തോ​ടെ വീ​ണ്ടും ഇ​വി​ടെ എ​ത്തി.​എ​ന്നാ​ൽ, ത​ങ്ങ​ളെ അ​പ​മാ​നി​ച്ചു എ​ന്നാ​രോ​പി​ച്ച് മ​റ്റ് ചി​ല​രെ കൂ​ടി കൂ​ട്ടി വ​ന്ന് വ​നി​താ എ​എ​സ്‌​ഐ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. എ​എ​സ്ഐ ചോ​ദ്യം ചെ​യ്ത​തോ​ടെ മ​റ്റ് യാ​ത്ര​ക്കാ​രും കൂ​ടി. ഒ​ടു​വി​ല്‍ എ​എ​സ്‌​ഐ മാ​പ്പ് പ​റ​യു​ക​യാ​യി​രു​ന്നു.​ കു​ട്ടി​ക​ളു​ടെ ഭാ​വി​യോ​ർ​ത്താ​ണ് താ​ൻ അ​വ​രോ​ട് മാ​റാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്.​ ത​നി​ക്ക് പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ടാ​ൽ മ​തി​യാ​യി​രു​ന്നു. എ​ന്നാ​ൽ, ത​ന്‍റെ സ്വ​ന്തം കു​ട്ടി​ക​ളെ പോ​ലെ ക​രു​തി​യാ​ണ് മേ​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ക്കാ​തി​രു​ന്ന​ത്. ഇ​തി​നി​ട​യി​ൽ ദൃ​ശ്യം ആ​രോ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി സോ​ഷ്യ​ല്‍ മീ​ഡി​യ​വ​ഴി പ്ര​ച​രി​പ്പി​ച്ചു.​ സം​ഭ​വ​ത്തി​ൽ​സ്​പെ​ഷ്യ​ൽ ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.