മാ​വു​ള്ളാ​ല്‍ തി​രു​നാ​ളി​ന് ഭ​ക്തി​സാ​ന്ദ്ര​മാ​യ തു​ട​ക്കം
Saturday, November 16, 2024 6:47 AM IST
വെ​ള്ള​രി​ക്കു​ണ്ട്: മ​ല​യോ​ര​ത്തെ പ്ര​മു​ഖ തീ​ര്‍​ഥാ​ട​ന​കേ​ന്ദ്ര​മാ​യ മാ​വു​ള്ളാ​ല്‍ വി​ശു​ദ്ധ യൂ​ദാ ത​ദ്ദേ​വൂ​സി​ന്‍റെ തീ​ര്‍​ഥാ​ട​ന പ​ള്ളി​യി​ൽ ന​വ​നാ​ള്‍ തി​രു​ക​ര്‍​മ​ങ്ങ​ള്‍​ക്കും തി​രു​നാ​ള്‍ ആ​ഘോ​ഷ​ത്തി​നും ഭ​ക്തി​സാ​ന്ദ്ര​മാ​യ തു​ട​ക്കം.

വി​കാ​രി റ​വ.​ഡോ. ജോ​ണ്‍​സ​ണ്‍ അ​ന്ത്യാ​കു​ളം തി​രു​നാ​ള്‍ ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് കൊ​ടി​യേ​റ്റി. തു​ട​ര്‍​ന്നു ന​ട​ന്ന തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍​ക്ക് ഫാ. ​ഫ്രാ​ന്‍​സി​സ് ഇ​ട്ടി​യ​പ്പാ​റ, ഫാ. ​തോ​മ​സ് മ​ര​ശേ​രി, ഫാ. ​ജോ​ര്‍​ജ് കാ​രി​ക്ക​ത്ത​ട​ത്തി​ല്‍, മോ​ണ്‍. മാ​ത്യു ഇ​ളം​തു​രു​ത്തി​പ്പ​ട​വി​ല്‍ എ​ന്നി​വ​ര്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു.
എ​ല്ലാ​ദി​വ​സ​വും രാ​വി​ലെ ആ​റു​മ​ണി, എ​ട്ടു​മ​ണി, 11 മ​ണി, ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​മ​ണി, വൈ​കു​ന്നേ​രം ഏ​ഴു​മ​ണി എ​ന്നീ സ​മ​യ​ങ്ങ​ളി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന ന​ട​ക്കും. തി​രു​നാ​ള്‍ ദി​വ​സ​ങ്ങ​ളി​ല്‍ അ​ടി​മ വെ​യ്ക്കു​ന്ന​തി​നും പ്ര​സി​ദേ​ന്തി ഏ​ല്‍​പി​ക്കു​ന്ന​തി​നും നേ​ര്‍​ച്ച​കാ​ഴ്ച​ക​ള്‍ സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നും കു​മ്പ​സ​രി​ക്കാ​നും സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും.

23നു ​വൈ​കു​ന്നേ​രം ഏ​ഴി​ന് ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍​ക്ക് ത​ല​ശേ​രി ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പാം​പ്ലാ​നി കാ​ര്‍​മി​ക​നാ​യി​രി​ക്കും. സ​മാ​പ​ന​ദി​വ​സ​മാ​യ 24നു ​രാ​വി​ലെ 10.30ന് ​ന​ട​ക്കു​ന്ന തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍​ക്ക് മോ​ണ്‍. ആ​ന്‍റ​ണി മു​തു​കു​ന്നേ​ല്‍ കാ​ര്‍​മി​ക​നാ​യി​രി​ക്കും. തു​ട​ര്‍​ന്ന് പ്ര​ദ​ക്ഷി​ണം, സ​മാ​പ​ന ആ​ശീ​ര്‍​വാ​ദം. പാ​ച്ചോ​ര്‍ നേ​ര്‍​ച്ച​യോ​ടു​കൂ​ടി തി​രു​നാ​ള്‍ സ​മാ​പി​ക്കും.