ജയം കാണാതെ സിറ്റി
Friday, December 27, 2024 1:48 AM IST
മാഞ്ചസ്റ്റർ: വിജയവഴിയിൽ തിരിച്ചെത്താനാകാതെ മാഞ്ചസ്റ്റർ സിറ്റി. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ഇന്നലെ സ്വന്തം കളത്തിൽ നടന്ന മത്സരത്തിൽ എവർട്ടണുമായി 1-1ന് സമനിലയിൽ പിരിഞ്ഞു. എല്ലാ ടൂർണമെന്റുകളിലുമായി കഴിഞ്ഞ 13 മത്സരങ്ങളിൽ ഒരു ജയം മാത്രമേ സിറ്റിക്കു നേടാനായിട്ടുള്ളൂ. ഒന്പത് കളിയിൽ തോറ്റപ്പോൾ മൂന്നെണ്ണം സമനിലയുമായി. പോയിന്റ് പട്ടികയിൽ 18 കളിയിൽ 28 പോയിന്റുമായി ആറാം സ്ഥാനത്താണ് സിറ്റി.
14-ാം മിനിറ്റിൽ ബർണാർഡോ സിൽവ സിറ്റിയെ മുന്നിലെത്തിച്ചു. 36-ാം മിനിറ്റിൽ ഇലിമാൻ എൻഡിയ സിറ്റിയുടെ വിലകുലുക്കി മത്സരം സമനിലയാക്കി. രണ്ടാം പകുതിയിൽ സിറ്റിക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി എർലിംഗ് ഹാലൻഡ് നഷ്ടമാക്കി.