കിഡ്സ് ബാസ്കറ്റ്ബോളിനു തുടക്കമായി
Saturday, December 28, 2024 1:29 AM IST
ആലപ്പുഴ: സംസ്ഥാന കിഡ്സ് ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിന് ആലപ്പുഴയിൽ തുടക്കമായി.
ആണ്‍കുട്ടികളുടെ ആദ്യ മത്സരത്തിൽ ഇടുക്കി 43-40ന് പാലക്കാടിനെ പരാജയപ്പെടുത്തി.
മറ്റു ലീഗ് മത്സരങ്ങളിൽ തിരുവനന്തപുരം 53-12ന് പത്തനംതിട്ടയെയും തൃശൂർ 40-15 ന് കൊല്ലത്തെയും തോൽപ്പിച്ചു.
ഗേൾസിൽ നിലവിലെ ചാന്പ്യൻമാരായ കോഴിക്കോട് പാലക്കാടിനെ (23-2) പരാജയപ്പെടുത്തി.
ചാന്പ്യൻഷിപ്പ് റൊട്ടേറിയൻ മേജർ ഡോണർ ടീന ആന്റണി ഉദ്ഘാടനം ചെയ്തു.