സമനില പൂട്ട്
Saturday, December 28, 2024 1:29 AM IST
കോൽക്കത്ത: ഐഎസ്എൽ ഫുട്ബോളിൽ മുഹമ്മദൻസ് സ്പോർടിംഗ്-ഒഡീഷ എഫ്സി മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.
പന്തടക്കത്തിൽ ഒഡീഷ മുന്നിൽനിന്നെങ്കിലും ഒരു ഷോട്ടുപോലും ലക്ഷ്യത്തിലേക്കു തൊടുക്കാനായില്ല. ലീഗിൽ ഇതുവരെ ഒരു ജയം മാത്രമുള്ള മുഹമ്മദൻ രണ്ടു ഷോട്ടുകളാണ് ലക്ഷ്യത്തിലേക്കു പായിച്ചത്.
13 മത്സരങ്ങളിൽ 20 പോയിന്റുമായി ഒഡീഷ നാലാം സ്ഥാനത്താണ്. ഇത്രതന്നെ മത്സരങ്ങളിൽ ആറു പോയിന്റുള്ള മുഹമ്മദൻ ആറു പോയിന്റുമായി അവസാന സ്ഥാനത്താണ്.