സന്തോഷം തുടരാൻ കേരളം
Friday, December 27, 2024 1:48 AM IST
ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്ബോൾ ഗ്രൂപ്പ് ഘട്ടത്തിൽ തോൽവി അറിയാതെ ക്വാർട്ടറിലെത്തിയ കേരളം മികവ് തുടരാൻ ഇറങ്ങുന്നു. ജമ്മു കാഷ്മീരാണ് എതിരാളികൾ. യോഗ്യതാ റൗണ്ടിലും അവസാന റൗണ്ടിലും മികച്ച പ്രകടനം നടത്തിയാണ് കേരളം മുന്നേറിയത്.