തുറാം ഹാട്രിക്കിൽ ഇന്റർ
Monday, October 7, 2024 1:06 AM IST
മിലാൻ: മാർകസ് തുറാമിന്റെ ഹാട്രിക്കിൽ ഇന്റർ മിലാനു ജയം. ഇറ്റാലിയൻ സിരീ എ ഫുട്ബോളിൽ ഇന്റർ 3-2ന് പത്തു പേരുമായി മത്സരം പൂർത്തിയാക്കേണ്ടിവന്ന ടോറിനോയെ പരാജയപ്പെടുത്തി. 25, 25, 60 മിനിറ്റുകളിലാണു തുറാം വലകുലുക്കിയത്.
ജയത്തോടെ ഇന്റർ രണ്ടാം സ്ഥാനത്തെത്തി. ടോറിനോയ്ക്കായി ഡുവാൻ സപാറ്റ (36’), നികോള വ്ളാസിച്ച് (86’) എന്നിവർ വലകുലുക്കി. 20-ാം മിനിറ്റിലാണു ടോറിനോയുടെ ഗില്ലേർമോ മാരിപാൻ ചുവപ്പു കാർഡ് കണ്ടത്. ജയത്തോടെ ഇന്റർ 14 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി.