തോ​​മ​​സ് വ​​ര്‍​ഗീ​​സ്

തി​​രു​​വ​​ന​​ന്ത​​പു​​രം: ഇ​​നി​​യു​​ള്ള നാ​​ളു​​ക​​ള്‍ പോ​​രാ​​ട്ട​​ത്തി​​ന്‍റെ പെ​​രു​​മ്പ​​റ മു​​ഴ​​ക്ക​​വു​​മാ​​യി അ​​ന​​ന്ത​​പു​​രി​​യി​​ലെ ക​​ളി​​ക്ക​​ള​​ങ്ങ​​ള്‍. ബോ​​ക്സിം​​ഗും റ​​സ്‌ലിം​​ഗും ക​​ള​​രി​​പ്പ​​യ​​റ്റു​​മൊ​​ക്കെ ഉ​​ള്‍​പ്പെ​​ടു​​ന്ന സം​​സ്ഥാ​​ന സ്‌​​കൂ​​ള്‍ കാ​​യി​​ക​​മേ​​ള​​യി​​ലെ ഗെ​​യിം​​സ് മ​​ത്സ​​ര​​ങ്ങ​​ള്‍​ക്കും നീ​​ന്ത​​ല്‍​ക്കു​​ളത്തിലെ ഓ​​ള​​പ്പ​​ര​​പ്പു​​ക​​ളെ കീ​​റി​​മു​​റി​​ച്ച് വെ​​ന്നി​​ക്കൊ​​ടി പാ​​റി​​ക്കാ​​നാ​​യു​​ള്ള അ​​ക്വാ​​ട്ടി​​ക് മ​​ത്സ​​ര​​ങ്ങ​​ള്‍​ക്കും ഇ​​ന്നു തു​​ട​​ക്ക​​മാ​​കും.

മീ​​റ്റി​​ന്‍റെ ആ​​വേ​​ശ​​മാ​​യ അ​​ത്‌​ല​​റ്റി​​ക് മ​​ത്സ​​ര​​ങ്ങ​​ള്‍​ക്കു നാ​​ളെ​​യാ​​ണ് സ്റ്റാ​​ര്‍​ട്ട് വി​​സി​​ല്‍ മു​​ഴ​​ങ്ങു​​ന്ന​​ത്. 28 വ​​രെ ന​​ട​​ക്കു​​ന്ന സ്‌​​കൂ​​ള്‍ കാ​​യി​​ക​​മേ​​ളി​​ല്‍ അ​​ത്‌​ല​​റ്റി​​ക്സ്, അ​​ക്വാ​​ട്ടി​​ക്സ്, ഗെ​​യിം​​സ് മ​​ത്സ​​ര ഇ​​ന​​ങ്ങ​​ളിലാ​​യി ഒ​​രാ​​ഴ്ച​​ക്കാ​​ലം 20,000ത്തോ​​ളം കാ​​യി​​ക​​താ​​ര​​ങ്ങ​​ളാ​​ണ് അ​​ന​​ന്ത​​പു​​രി​​യി​​ലെ വി​​വി​​ധ ക​​ളി​​ക്ക​​ള​​ങ്ങ​​ളി​​ല്‍ അ​​ങ്കം​​കു​​റി​​ക്കാ​​നെ​​ത്തു​​ന്ന​​ത്.

ജ​​ര്‍​മ​​ന്‍ സാ​​ങ്കേ​​തി​​കവി​​ദ്യ​​യി​​ല്‍ പ​​ണി​​ക​​ഴി​​പ്പി​​ക്ക​​പ്പെ​​ട്ട സെ​​ന്‍​ട്ര​​ല്‍ സ്റ്റേ​​ഡി​​യ​​ത്തി​​ലെ വേ​​ദി​​യിലാ​​ണ് ഗെ​​യിം​​സി​​ല്‍ ഏ​​റി​​യ പ​​ങ്കും അ​​ര​​ങ്ങേ​​റു​​ന്ന​​ത്. ഇ​​വി​​ടെ താ​​ൽകാലി​​ക ഇ​​ന്‍​ഡോ​​ര്‍ സ്റ്റേ​​ഡി​​യ​​മാ​​ണ് മ​​ത്സ​​ര​​ങ്ങ​​ള്‍​ക്കാ​​യി ഒ​​രു​​ക്കി​​യി​​ട്ടു​​ള്ള​​ത്.

12 ഗെ​​യിം​​സ് ഇ​​ന​​ങ്ങ​​ള്‍ ന​​ട​​ത്താ​​നു​​ള്ള ക്ര​​മീ​​ക​​ര​​ണം സെ​​ന്‍​ട്ര​​ല്‍ സ്റ്റേ​​ഡി​​യ​​ത്തി​​ലു​​ണ്ട്. ഇ​​തി​​ല്‍ 10 മ​​ത്സ​​ര വേ​​ദി​​ക​​ളും താ​​ത്കാ​​ലി​​ക​​മാ​​യി നി​​ര്‍​മി​​ച്ചി​​ട്ടു​​ള്ള ഇ​​ന്‍​ഡോ​​ര്‍ സ്റ്റേ​​ഡി​​യ​​ത്തി​​ലാ​​ണ് ന​​ട​​ക്കു​​ക. താ​​ത്കാ​​ലി​​ക ഇ​​ന്‍​ഡോ​​ര്‍ സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ ഒ​​രേ സ​​മ​​യം അ​​ഞ്ചു മ​​ത്സ​​ര​​ങ്ങ​​ള്‍ ന​​ട​​ത്താ​​നു​​ള്ള സൗ​​ക​​ര്യം ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്. കൂ​​ടാ​​തെ വ​​ടം​​വ​​ലി​​ക്കും ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ളി​​നും സെ​​ന്‍​ട്ര​​ല്‍ സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ സ്ഥി​​രം വേ​​ദി​​യു​​ണ്ട്.

ഗെയിംസ് ഇന്നു മുതൽ

മ​​ത്സ​​ര​​ത്തി​​ന്‍റെ ആ​​ദ്യ​​ദി​​ന​​മാ​​യ ഇ​​ന്ന് 6,000ത്തോ​​ളം താ​​ര​​ങ്ങ​​ളാ​​ണ് വി​​വി​​ധ ക​​ളി​​ക്ക​​ള​​ങ്ങ​​ളി​​ലാ​​യി പോ​​രാ​​ട്ട​​ത്തി​​ന് അ​​ണി​​നി​​ര​​ക്കു​​ന്ന​​ത്. ജൂ​​ണി​​യ​​ര്‍ ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ​​യും പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ​​യും താ​​യ്ക്വാ​​ന്‍​ണ്ടോ, സ​​ബ് ജൂ​​ണി​​യ​​ര്‍, ജൂ​​ണി​​യ​​ര്‍ വി​​ഭാ​​ഗ​​ങ്ങ​​ളി​​ലെ ക​​ബ​​ഡി, സ​​ബ്ജൂ​​ണി​​യ​​ര്‍, ജൂ​​ണി​​യ​​ര്‍, സീ​​നി​​യ​​ര്‍ വി​​ഭാ​​ഗ​​ങ്ങ​​ളി​​ലെ ഖോ-​​ഖോ, സ​​ബ് ജൂ​​ണി​​യ​​ര്‍, ജൂ​​ണി​​യ​​ര്‍, സീ​​നി​​യ​​ര്‍ വി​​ഭാ​​ഗ​​ങ്ങ​​ളി​​ലെ ജൂ​​ഡോ മ​​ത്സ​​ര​​ങ്ങ​​ള്‍ ഇ​​ന്നു സെ​​ന്‍​ട്ര​​ല്‍ സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ ന​​ട​​ക്കും.

സ​​ബ് ജൂ​​ണി​​യ​​ര്‍ പെ​​ണ്‍​കു​​ട്ടിക​​ളു​​ടെ ഹോ​​ക്കി​​ക്കു വേ​​ദി​​യാ​​കു​​ന്ന​​ത് മൈ​​ലം ജി​​വി രാ​​ജ സ്‌​​കൂ​​ളാ​​ണ്. സ​​ബ് ജൂ​​ണി​​യ​​ര്‍ ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വോ​​ളി​​ബോ​​ള്‍, ജൂ​​ണി​​യ​​ര്‍ ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ ഫു​​ട്‌​​ബോ​​ള്‍ മ​​ത്സ​​ര​​ങ്ങ​​ള്‍​ക്കും മൈ​​ലം സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ ഇ​​ന്ന് അ​​ര​​ങ്ങു​​ണ​​രും.

ജൂ​​ണി​​യ​​ര്‍ പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വോ​​ളി​​ബോ​​ള്‍ കാ​​ല​​ടി ഗ​​വ​​ണ്‍​മെ​​ന്‍റ് ഹ​​യ​​ര്‍​സെ​​ക്ക​​ന്‍​ഡ​​റി സ്‌​​കൂ​​ളി​​ലും സീ​​നി​​യ​​ര്‍ ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ ഹാ​​ന്‍​ഡ്‌​​ബോ​​ള്‍ തു​​മ്പ സെ​​ന്‍റ് സേ​​വ്യേ​​ഴ്സ് കോ​​ള​​ജി​​ലും ന​​ട​​ക്കും. സീ​​നി​​യ​​ര്‍ ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെയും പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ​​യും ഷൂ​​ട്ടിം​​ഗ് മ​​ത്സ​​ര​​ങ്ങ​​ള്‍ വ​​ട്ടി​​യൂ​​ര്‍​കാ​​വ് ഷൂ​​ട്ടിം​​ഗ് റേ​​ഞ്ചി​​ലാ​​ണ്.


ഓ​​ള​​പ്പ​​ര​​പ്പി​​ലേ​​ക്ക്

പി​​ര​​പ്പ​​ന്‍​കോ​​ട് നീ​​ന്ത​​ല്‍​ക്കു​​ള​​ത്തി​​ല്‍ ഇ​​ന്ന് അ​​ക്വാ​​ട്ടി​​ക് മ​​ത്സ​​ര​​ങ്ങ​​ള്‍​ക്കു തു​​ട​​ക്ക​​മാ​​കും. രാ​​വി​​ലെ 6.30 മു​​ത​​ല്‍ 7.30 വ​​രെ​​യാ​​ണ് ര​​ജി​​സ്ട്രേ​​ഷ​​ന്‍ ന​​ട​​പ​​ടി​​ക​​ള്‍. തു​​ട​​ര്‍​ന്ന് മ​​ത്സ​​ര​​ങ്ങ​​ള്‍​ക്ക് തു​​ട​​ക്ക​​മാ​​കും. ഈ ​​മാ​​സം 26 വ​​രെ​​യാ​​ണ് അ​​ക്വാ​​ട്ടി​​ക്സ് മ​​ത്സ​​ര​​ങ്ങ​​ള്‍. സ​​ബ് ജൂ​​ണി​​യ​​ര്‍, ജൂ​​ണി​​യ​​ര്‍, സീ​​നി​​യ​​ര്‍ വി​​ഭാ​​ഗ​​ങ്ങ​​ളി​​ല്‍ പി​​ര​​പ്പ​​ന്‍​കോ​​ട് നീ​​ന്ത​​ല്‍​ക്കു​​ള​​ത്തി​​ലെ ഓ​​ള​​പ്പ​​ര​​പ്പ് താ​​ളം​​തു​​ള്ളും.

ട്രാ​​ക്ക് ഇ​​ന​​ങ്ങ​​ള്‍ നാ​​ളെ

മീ​​റ്റി​​ന്‍റെ ഗ്ലാ​​മ​​ര്‍ ഇ​​ന​​ങ്ങ​​ളാ​​യ അ​​ത്‌​ല​​റ്റി​​ക്സ് മ​​ത്സ​​ര​​ങ്ങ​​ള്‍​ക്കു നാ​​ളെ തു​​ട​​ക്ക​​മാ​​കും. ച​​ന്ദ്ര​​ശേ​​ഖ​​ര​​ന്‍​നാ​​യ​​ര്‍ സ്റ്റേ​​ഡി​​യ​​ത്തി​​ലും യൂ​​ണി​​വേ​​ഴ്സി​​റ്റി സ്റ്റേ​​ഡി​​യ​​ത്തി​​ലു​​മാ​​യാ​​ണ് അ​​ത്‌ല​​റ്റി​​ക്സ് മ​​ത്സ​​ര​​ങ്ങ​​ള്‍ ന​​ട​​ക്കു​​ക. ട്രാ​​ക്ക് ഇ​​ന​​ങ്ങ​​ള്‍​ക്ക് ച​​ന്ദ്ര​​ശേ​​ഖ​​ര​​ന്‍​നാ​​യ​​ര്‍ സ്റ്റേ​​ഡി​​യം വേ​​ദി​​യാ​​കു​​മ്പോ​​ള്‍ ത്രോ ​​ഇ​​ന​​ങ്ങ​​ള്‍ യൂ​​ണി​​വേ​​ഴ്സി​​റ്റി സ്റ്റേ​​ഡി​​യ​​ത്തി​​ലാ​​ണ് ന​​ട​​ക്കു​​ന്ന​​ത്.

മ​​ഴ​​ഭീ​​തി​​യി​​ല്‍ മേ​​ള

കാ​​യി​​ക​​മേ​​ള മ​​ഴ​​ഭീ​​തി​​യി​​ലാ​​ണെ​​ന്ന​​തും വാ​​സ്ത​​വം. കാ​​ലാ​​വ​​സ്ഥ നി​​രീ​​ക്ഷ​​ണ​​കേ​​ന്ദ്രം ന​​ല്‍​കു​​ന്ന മു​​ന്ന​​റി​​യി​​പ്പു പ്ര​​കാ​​രം ഇ​​ന്നു തി​​രു​​വ​​ന​​ന്ത​​പു​​രം ജി​​ല്ല​​യി​​ല്‍ ശ​​ക്ത​​മാ​​യ മ​​ഴ​​ പെ​​യ്യും. യെ​​ല്ലോ അ​​ലര്‍​ട്ടാ​​ണ് ന​​ല്കി​​യി​​ട്ടു​​ള്ള​​ത്. വൈ​​കു​​ന്നേ​​ര​​ങ്ങ​​ളി​​ല്‍ പെ​​യ്യു​​ന്ന തു​​ലാ​​മ​​ഴ മ​​ത്സ​​ര​​ങ്ങ​​ളെ ഏ​​തു വി​​ധ​​ത്തി​​ല്‍ ബാ​​ധി​​ക്കു​​മെ​​ന്ന ആ​​ശ​​ങ്ക​​യും സം​​ഘാ​​ട​​ക​​ര്‍​ക്കു​​ണ്ട്.

ഫ്രം ഗൾഫ്...


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ണ​​​ലാ​​​ര​​​ണ്യ നാ​​​ടെ​​​ന്നു വി​​​ളി​​​പ്പേ​​​രു​​​ള്ള ഗ​​​ൾ​​​ഫ് നാ​​​ട്ടി​​​ലെ കേ​​​ര​​​ള കു​​​ട്ടി​​​ക​​​ൾ ത​​​ല​​​സ്ഥാ​​​ന ന​​​ഗ​​​ര​​​ത്തി​​​ലെ​​​ത്തി; സം​​​സ്ഥാ​​​ന സ്കൂ​​​ൾ മീ​​​റ്റി​​​ൽ മെ​​​ഡ​​​ൽ സ്വ​​​ന്ത​​​മാ​​​ക്കാ​​​ൻ.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​മാ​​​ണ് ആ​​​ദ്യ​​​മാ​​​യി ഗ​​​ൾ​​​ഫി​​​ലെ കേ​​​ര​​​ളാ സി​​​ല​​​ബ​​​സ് സ്കൂ​​​ളു​​​ക​​​ളി​​​ൽ നി​​​ന്നു​​​ള്ള താ​​​ര​​​ങ്ങ​​​ൾ സം​​​സ്ഥാ​​​ന സ്കൂ​​​ൾ മീ​​​റ്റി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ എ​​​ത്തി​​​യ​​​ത്. ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ ആ​​​ണ്‍​കു​​​ട്ടി​​​ക​​​ൾ മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു എ​​​ത്തി​​​യ​​​തെ​​​ങ്കി​​​ൽ ഇ​​​ത്ത​​​വ​​​ണ പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളും മ​​​ത്സ​​​ര​​​ത്തി​​​ന് എ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

അ​​​യി​​​ഷ ന​​​വാ​​​ബ്, സ​​​ന ഫാ​​​ത്തി​​​മ, ശൈ​​​ഖ അ​​​ലി, ത​​​മ്മ​​​ന, ന​​​ജ ഫാ​​​ത്തി​​​മ എ​​​ന്നി​​​വ​​​രാ​​​ണ് സം​​​ഘ​​​ത്തി​​​ലു​​​ള്ള പെ​​​ണ്‍​കു​​​ട്ടി​​​ക​​​ൾ. 39 അം​​​ഗ​​​ങ്ങ​​​ളും ഇ​​​വ​​​രു​​​ടെ അ​​​ധ്യാ​​​പ​​​ക​​​രും മേ​​​ള​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നാ​​​യി ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ത​​​ല​​​സ്ഥാ​​​ന​​​ത്തെ​​​ത്തി.

ഗ​​​ൾ​​​ഫ് മോ​​​ഡ​​​ൽ സ്കൂ​​​ൾ ദു​​​ബാ​​​യ്, അ​​​ബു​​​ദാ​​​ബി മോ​​​ഡ​​​ൽ സ്കൂ​​​ൾ, ഇ​​​ന്ത്യ​​​ൻ സ്കൂ​​​ൾ ഫു​​​ജൈ​​​റ, നിം​​​സ്ദു​​​ബാ​​​യ്, ദി ​​​ഇം​​​ഗ്ലീ​​​ഷ് സ്കൂ​​​ൾ ഉ​​​മു​​​ൽ​​​ഖു​​​വൈ​​​ൻ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ നി​​​ന്നു​​​ള്ള താ​​​ര​​​ങ്ങ​​​ളാ​​​ണ് മ​​​ത്സ​​​ര​​​ങ്ങ​​​ൾ​​​ക്കാ​​​യി എ​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. എ​​​ട്ട് അ​​​ധ്യാ​​​പ​​​ക​​​രും ഇ​​​വ​​​ർ​​​ക്കൊ​​​പ്പ​​​മു​​​ണ്ട്.