കായികമേഖല സമ്മാനിക്കുന്നത് ഒരുമയുടെ പാഠം: സഞ്ജു
Wednesday, October 22, 2025 2:14 AM IST
തിരുവനന്തപുരം: കായിക മേള സമൂഹത്തിനു സമ്മാനിക്കുന്നത് ഒരുമയുടെ പാഠപുസ്കതമെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണ്.
സ്കൂൾ കായികമേളുടെ ബ്രാൻഡ് അംബാസഡറായ സഞ്ജു കായികമേള ഉദ്ഘാടന വേളയിൽ നല്കിയ വീഡിയോ സന്ദേശത്തിലാണ് ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്.
മത്സരത്തിലെ വിജയവും പരാജയവും അതിന്റെ ഭാഗമാണ്. എന്നാൽ ഓരോ മത്സരങ്ങളും ഒരു പുതിയ പാഠം നമുക്ക് സമ്മാനിക്കുണ്ട്. ആ പാഠങ്ങൾ ഹൃദിസ്ഥമാക്കാൻ നമ്മൾ ശ്രമിക്കണം.
വലിയ സ്വപ്നങ്ങൾ കാണുകയും അതിനായി കഠിന പ്രയത്നം നടത്തുകയും ചെയ്താൽ വിജയിച്ചു കയറാൻ കഴിയും. മാതാപിതാക്കളുടെയും പരിശീലകരുടെയും പിന്തുണയാണ് ഓരോ കായികതാരത്തിന്റെയും വലിയ ശക്തിയെന്നും സഞ്ജു സന്ദേശത്തിൽ കൂട്ടിച്ചേർത്തു.