തിരുവനന്തപുരം മുന്നേറി
Wednesday, October 22, 2025 2:14 AM IST
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായികമേളയിലെ ഗെയിംസ് ഇനമത്സരങ്ങള്‍ ഇന്നാണ് തുടങ്ങുന്നതെങ്കിലും തിരുവനന്തപുരത്തിന്റെ മുന്നേറ്റം.
ദേശീയ മത്സരങ്ങൾക്കു സംസ്ഥാന ടീമിനെ അയയ്ക്കേണ്ട സാഹചര്യമുണ്ടായിരുന്നു. അതിനാൽ നേരത്തേ നടത്തിയ മത്സരങ്ങളിലാണ് ആതിഥേയരുടെ മുന്നേറ്റം.
ഇത്തരത്തില്‍ പൂര്‍ത്തിയായ മത്സരങ്ങളുടെ ഫലം വന്നപ്പോള്‍ 476 പോയിന്റുമായി തിരുവനന്തപുരം ഒന്നാം സ്ഥാനത്തും 360 പോയിന്റുമായി കണ്ണൂര്‍ രണ്ടാമതും 266 പോയിന്റുള്ള കോഴിക്കോട് മൂന്നാമതുമാണ്.