ലിവർപൂൾ ഒന്നാമത്
Monday, September 30, 2024 12:33 AM IST
വൂൾവർഹാംടണ്: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ലിവർപൂൾ ഒന്നാം സ്ഥാനത്തെത്തി. എവേ പോരാട്ടത്തിൽ ലിവർപൂൾ ഒന്നിനെതിരേ രണ്ടുഗോളിന് വൂൾവർഹാംടണെ തോൽപ്പിച്ചു. ലിവർപൂളിനായി ഇബ്രാഹിമ കൊനാട്ടെ (45+2’), മുഹമ്മദ് സല (61’ പെനാൽറ്റി) എന്നിവരാണ് ഗോൾ നേടിയത്. വൂൾവ്സിനായി റയാൻ എയ്റ്റ് നൂറി (56’) വലകുലുക്കി.
ലിവർപൂളിന് ആറു മത്സരങ്ങളിൽനിന്ന് 15 പോയിന്റാണ്. മാഞ്ചസ്റ്റർ സിറ്റിക്കും ആഴ്സണലിനും 14 പോയിന്റ് വീതമുണ്ട്.