ഹോക്കി: ഇന്ത്യ തോറ്റു
Thursday, October 16, 2025 12:16 AM IST
ജോഹർ ബഹ്രു (മലേഷ്യ): സുൽത്താൻ ജോഹർ കപ്പ് ഹോക്കിയിൽ ഇന്ത്യൻ ജൂണിയർ ടീമിനു തോൽവി. കരുത്തരായ ഓസ്ട്രേലിയയോട് 4-2നാണ് ഇന്ത്യ പരാജയപ്പെട്ടത്. ലീഡ് നേടിയശേഷമായിരുന്നു ഇന്ത്യയുടെ തോൽവി.
കഴിഞ്ഞ മത്സരത്തിൽ പാക്കിസ്ഥാനുമായി 3-3ന് ഇന്ത്യ സമനില വഴങ്ങിയിരുന്നു. നാലു റൗണ്ട് പൂർത്തിയായപ്പോൾ 10 പോയിന്റുമായി ഓസ്ട്രേലിയ ഒന്നാം സ്ഥാനത്തെത്തി.
ഏഴ് പോയിന്റുമായി ഇന്ത്യ രണ്ടാമതുണ്ട്. നാളെ മലേഷ്യക്ക് എതിരേയാണ് ഇന്ത്യയുടെ അവസാന ലീഗ് മത്സരം. ലീഗ് റൗണ്ടിലെ ആദ്യ രണ്ടു സ്ഥാനക്കാരാണ് ഫൈനലിൽ ഏറ്റുമുട്ടുക.