മഴ ജയിച്ചു
Thursday, October 16, 2025 12:16 AM IST
കൊളംബോ: ഐസിസി വനിതാ ഏകദിന ക്രിക്കറ്റിൽ തുടർച്ചയായ രണ്ടാംദിനവും മഴ ജയിച്ചു.
ശ്രീലങ്ക x ന്യൂസിലൻഡ് മത്സരം മഴയിൽ ഉപേക്ഷിച്ചതിനു പിന്നാലെ, ഇന്നലെ നടന്ന പാക്കിസ്ഥാൻ x ഓസ്ട്രേലിയ പോരാട്ടവും പൂർത്തിയാക്കാൻ സാധിച്ചില്ല.
ഇംഗ്ലണ്ട് തോൽവി മുന്നിൽ കണ്ടിരിക്കേയാണ് മഴ മത്സരം സ്വന്തമാക്കിയത്. സ്കോർ: ഇംഗ്ലണ്ട് 31 ഓവറിൽ 133/9. പാക്കിസ്ഥാൻ 6.4 ഓവറിൽ 34/0.