രഞ്ജി: ഇഷാന്, ദേവ്ദത്ത് തിളങ്ങി
Thursday, October 16, 2025 12:16 AM IST
മുംബൈ/കാണ്‍പുര്‍: രഞ്ജി ട്രോഫി ക്രിക്കറ്റ് 2025-25 സീസണിന്റെ ആദ്യദിനം മുന്‍നിര ബാറ്റര്‍മാരായ ഇഷാന് കിഷന്, എസ്. ഭരത്, ദേവ്ദത്ത് പടിക്കല്‍ തുടങ്ങിയവര്‍ തിളങ്ങി.
ഉത്തര്‍പ്രദേശിനെതിരേ എസ്. ഭരത് 142 റണ്‍സ് നേടിയപ്പോള്‍ ആദ്യദിനം ആന്ധ്രപ്രദേശ് 289/3 എന്ന നിലയില്‍ ക്രീസ് വിട്ടു.
തമിഴ്നാടിനെതിരേ ജാര്‍ഖണ്ഡിനുവേണ്ടി ഇഷാന് കിഷന് (125 നോട്ടൗട്ട്) സെഞ്ചുറി നേടി.307/6 എന്ന നിലയിലാണ് ജാര്‍ഖണ്ഡ് ഒന്നാംദിനം അവസാനിപ്പിച്ചത്. നാഗലാന്‍ഡിന് എതിരായ മത്സരത്തില്‍ വിദര്‍ഭയുടെ അമന് മോഖഡെ (148 നോട്ടൗട്ട്) സെഞ്ചുറി നേടി. 302/3 എന്ന നിലയിലാണ് നിലവിലെ ചാമ്പ്യന്മാരായ വിദര്‍ഭ.
ചണ്ഡിഗഡിനെതിരേ ഗോവയുടെ അഭിനവ് തേജ്റാണ (130 നോട്ടൗട്ട്) സെഞ്ചുറി സ്വന്തമാക്കിയപ്പോള്‍ ആദ്യദിനം 291/3 എന്ന നിലയില്‍ അവര്‍ ക്രീസ് വിട്ടു.
സൗരാഷ്ട്രയ്ക്കെതിരേ കര്‍ണാടകയുടെ ദേവ്ദത്ത് പടിക്കല്‍ (96) സെഞ്ചുറിക്കരികെ പുറത്തായി. 295/5 എന്ന നിലയിലാണ് കര്‍ണാടക.