ച​ണ്ഡി​ഗ​ഡ്: ദേ​ശീ​യ സീ​നി​യ​ര്‍ വ​നി​താ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ല്‍ ജ​മ്മു കാഷ്മീ​രി​നെ ഒ​മ്പ​ത് വി​ക്ക​റ്റി​നു കേ​ര​ളം കീ​ഴ​ട​ക്കി. ടൂ​ര്‍ണ​മെ​ന്‍റി​ല്‍ കേ​ര​ള​ത്തി​ന്‍റെ മൂ​ന്നാം ജ​യം.

ജ​മ്മു കാഷ്മീ​ര്‍ 20 ഓ​വ​റി​ല്‍ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 101 റ​ണ്‍സ് നേ​ടി. തു​ട​ര്‍ന്നു ക്രീ​സി​ലെ​ത്തി​യ കേ​ര​ളം 16.5 ഓ​വ​റി​ല്‍ ഒ​രു വി​ക്ക​റ്റ് മാ​ത്രം ന​ഷ്ട​പ്പെ​ടു​ത്തി ജ​യം സ്വ​ന്ത​മാ​ക്കി. കേ​ര​ള​ത്തി​നാ​യി എ​സ്. ആ​ശ നാ​ല് ഓ​വ​റി​ല്‍ ഒ​മ്പ​ത് റ​ണ്‍സ് വ​ഴ​ങ്ങി മൂ​ന്നു വി​ക്ക​റ്റ് നേ​ടി.


കേ​ര​ള​ത്തി​ന്‍റെ ഓ​പ്പ​ണ​ര്‍മാ​രാ​യ ഷാ​നി​യും (37 നോ​ട്ടൗ​ട്ട്) പ്ര​ണ​വി ച​ന്ദ്ര​യും (51) ആ​ദ്യ വി​ക്ക​റ്റി​ല്‍ 93 റ​ണ്‍സ് കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി.