റി​​യാ​​ദ്: സൗ​​ദി പ്രോ ​​ലീ​​ഗി​​ൽ അ​​ൽ ന​​സ​​ർ എ​​ഫ്സി​​യു​​ടെ പോ​​ർ​​ച്ചു​​ഗ​​ൽ ഇ​​തി​​ഹാ​​സ​​മാ​​യ ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ​​യു​​ടെ മി​​ന്നും ഫ്രീ​​കി​​ക്ക് ഗോ​​ൾ. ഇ​​തോ​​ടെ ക​​രി​​യ​​റി​​ൽ റൊ​​ണാ​​ൾ​​ഡോ​​യു​​ടെ ഗോ​​ൾ സ​​ന്പാ​​ദ്യം 899ൽ ​​എ​​ത്തി.

അ​​ൽ ഫ​​യ്ഹ​​യ്ക്കെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ൽ ആ​​ദ്യ​​പ​​കു​​തി​​യു​​ടെ ഇ​​ഞ്ചു​​റി ടൈ​​മി​​ലാ​​യി​​രു​​ന്നു (45+10’) സി​​ആ​​ർ7​​ന്‍റെ മി​​ന്നും ഫ്രീ​​കി​​ക്ക് ഗോ​​ൾ. മ​​ത്സ​​ര​​ത്തി​​ൽ 4-1ന് ​​അ​​ൽ ന​​സ​​ർ ജ​​യം സ്വ​​ന്ത​​മാ​​ക്കി. അ​​ൽ ന​​സ​​റി​​നാ​​യി ആ​​ൻ​​ഡേ​​ഴ്സ​​ണ്‍ ടാ​ലി​​സ്ക (5’, 90+5’) ഇ​​ര​​ട്ട​​ഗോ​​ൾ സ്വ​​ന്ത​​മാ​​ക്കി. മാ​​ഴ്സെ​​ലൊ ബ്രൊ​​സോ​​വി​​ച്ചാ​​യി​​രു​​ന്നു (85’) മ​​റ്റൊ​​രു ഗോ​​ൾ നേ​​ട്ട​​ക്കാ​​ര​​ൻ.