ഈല ഇതിഹാസം
Friday, March 28, 2025 3:16 AM IST
മയാമി: മയാമി ഓപ്പണ്‍ ടെന്നീസിൽ ഇതിഹാസ നേട്ടവുമായി ഫിലിപ്പീനി താരം അലക്സാഡ്ര ഈല. പത്തൊന്‍പതുകാരിയായ ഈല മയാമി ഓപ്പണ്‍ വനിതാ സിംഗിൾസിൽ തുടർച്ചയായി മൂന്ന് ഗ്രാൻസ്ലാം ചാന്പ്യന്മാരെ അട്ടിമറിച്ച് സെമിയിൽ എത്തി.
ക്വാർട്ടറിൽ ലോക രണ്ടാം നന്പറായ പോളണ്ടിന്റെ ഇഗ ഷ്യാങ്ടെക്കിനെയാണ് കീഴടക്കിയത്. സ്കോർ: 6-2, 7-5.
ഫ്രഞ്ച് ഓപ്പണ്‍ മുൻ ചാന്പ്യൻ ജെലീന ഒസ്റ്റാപെങ്കോ, 2025 ഓസ്ട്രേലിയൻ ഓപ്പണ്‍ ചാന്പ്യൻ മാഡിസണ്‍ കീസ് എന്നിവരും ഇതിനോടകം മയാമിയിൽ ഈലയ്ക്കു മുന്നിൽ മുട്ടുമടക്കി. ഗ്രാൻസ്ലാം ജേതാക്കളെ കീഴടക്കുന്ന ആദ്യ ഫിലിപ്പീനിയാണ് ഈ പത്തൊന്‍പതുകാരി. സ്പെയിനിലെ റാഫേൽ നദാൽ അക്കാഡമിയുടെ താരമാണ് ഈല.