തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ്റ്റേ​​​റ്റ് സ്പോ​​​ർ​​​ട്സ് കൗ​​​ൺ​​​സി​​​ലി​​​ന്‍റെ കീ​​​ഴി​​​ൽ വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സ്പോ​​​ർ​​​ട്സ് അ​​​ക്കാ​​​ദ​​​മി​​​ക​​​ളി​​​ലേ​​​ക്ക് 2025-26 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തേ​​​ക്കു​​​ള്ള സോ​​​ണ​​​ൽ സെ​​​ല​​​ക്‌​​​ഷ​​​ൻ ഏ​​​പ്രി​​​ൽ ഏ​​​ഴു മു​​​ത​​​ൽ മേ​​​യ് ര​​​ണ്ടു​​​വ​​​രെ ന​​​ട​​​ക്കും.

2025-26 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ ഏ​​​ഴ്, എ​​​ട്ട് ക്ലാ​​​സു​​​ക​​​ളി​​​ലേ​​​ക്കും പ്ല​​​സ് വ​​​ൺ, കോ​​​ള​​​ജ്, ഡി​​​ഗ്രി (ഒ​​​ന്നാം വ​​​ർ​​​ഷം) ത​​​ല​​​ങ്ങ​​​ളി​​​ലേ​​​ക്കും അ​​​ണ്ട​​​ർ 14 വി​​​മ​​​ൺ ഫു​​​ട്ബോ​​​ൾ അ​​​ക്കാ​​​ദ​​​മി​​​യി​​​ലേ​​​ക്കു​​​മാ​​​ണ് കാ​​​യി​​​ക താ​​​ര​​​ങ്ങ​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​ത്.

സ്വി​​​മ്മിം​​​ഗ്, ബോ​​​ക്സിം​​​ഗ്, ജൂ​​​ഡോ, ഫെ​​​ൻ​​​സിം​​​ഗ്, ആ​​​ർ​​​ച്ച​​​റി, റ​​​സ്‌​​​ലിം​​​ഗ്, ത​​​യ്ക്വോ​​​ണ്ടോ, സൈ​​​ക്ലിം​​​ഗ്, നെ​​​റ്റ് ബോ​​​ൾ, ക​​​ബ​​​ഡി, ഖോ-​​​ഖോ, ഹോ​​​ക്കി, ഹാ​​​ൻ​​​ഡ് ബോ​​​ൾ (കോ​​​ള​​​ജ് ത​​​ല​​​ത്തി​​​ൽ സോ​​​ഫ്റ്റ് ബോ​​​ളും വെ​​​യി​​​റ്റ് ലി​​​ഫ്റ്റിം​​​ഗും മാ​​​ത്രം), ക​​​നോ​​​യിം​​​ഗ് ആ​​​ൻ​​​ഡ് ക​​​യാ​​​ക്കിം​​​ഗ്, റോ​​​വിം​​​ഗ് എ​​​ന്നീ ഇ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്ക് നേ​​​രി​​​ട്ടാ​​​ണ് സോ​​​ണ​​​ൽ സെ​​​ല​​​ക്‌​​​ഷ​​​ൻ ന​​​ട​​​ത്തേ​​​ണ്ട​​​ത്.

അ​​​ത്‌​​​ല​​​റ്റി​​​ക്‌, ഫു​​​ട്ബോ​​​ൾ, വോ​​​ളി​​​ബോ​​​ൾ, ബാ​​​സ്ക​​​റ്റ് ബോ​​​ൾ എ​​​ന്നീ​​​യി​​​ന​​​ങ്ങ​​​ളി​​​ൽ ജി​​​ല്ലാ​​​ത​​​ല സെ​​​ല​​​ക്ഷ​​​നി​​​ൽ യോ​​​ഗ്യ​​​ത നേ​​​ടി​​​യ​​​വ​​​ർ​​​ക്ക് മാ​​​ത്ര​​​മേ സോ​​​ണ​​​ൽ സെ​​​ല​​​ക്‌​​​ഷ​​​നി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നാ​​​കൂ.

ഏ​​​പ്രി​​​ൽ ഏ​​​ഴി​​​ന് സ്കൂ​​​ൾ, പ്ല​​​സ് വ​​​ൺ, അ​​​ണ്ട​​​ർ 14 വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലേ​​​ക്കും ഏ​​​പ്രി​​​ൽ എ​​​ട്ടി​​​ന് കോ​​​ള​​​ജ് ത​​​ല​​​ത്തി​​​ലേ​​​ക്കും ക​​​ണ്ണൂ​​​ർ ധ​​​ർ​​​മ​​​ശാ​​​ല കെ​​​എ​​​പി ഗ്രൗ​​​ണ്ടി​​​ൽ അ​​​ത്‌​​​ല​​​റ്റി​​​ക്‌, ബാ​​​സ്ക​​​റ്റ് ബോ​​​ൾ, ഫു​​​ട്ബോ​​​ൾ, റ​​​സ​​​ലിം​​​ഗ്, വോ​​​ളി​​​ബോ​​​ൾ, ത​​​യ്ക്വോ​​​ണ്ടോ, ഫെ​​​ൻ​​​സിം​​​ഗ്, ക​​​ബ​​​ഡി ഇ​​​ന​​​ങ്ങ​​​ളി​​​ൽ സോ​​​ണ​​​ൽ സെ​​​ല​​​ക്‌​​​ഷ​​​ൻ ന​​​ട​​​ക്കും.

ഏ​​​പ്രി​​​ൽ ഒ​​​ന്പ​​​തി​​​ന് സ്കൂ​​​ൾ, പ്ല​​​സ് വ​​​ൺ, അ​​​ണ്ട​​​ർ 14, കോ​​​ള​​​ജ് ത​​​ല​​​ങ്ങ​​​ളി​​​ലേ​​​ക്ക് വ​​​യ​​​നാ​​​ട് ക​​​ൽ​​​പ​​​റ്റ​​​യി​​​ലെ എം ​​​കെ ജി​​​ന​​​ച​​​ന്ദ്ര സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ അ​​​ത്‌​​​ല​​​റ്റി​​​ക്‌, ബാ​​​സ്ക​​​റ്റ് ബോ​​​ൾ, ഫു​​​ട്ബോ​​​ൾ, റ​​​സ്‌​​​ലിം​​​ഗ്, വോ​​​ളി​​​ബോ​​​ൾ, ഫെ​​​ൻ​​​സിം​​​ഗ്, ആ​​​ർ​​​ച്ച​​​റി, ക​​​ബ​​​ഡി വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ സോ​​​ണ​​​ൽ സെ​​​ല​​​ക്‌​​​ഷ​​​ൻ സം​​​ഘ​​​ടി​​​പ്പി​​​ക്കും.


ഏ​​​പ്രി​​​ൽ 11 ന് ​​​സ്കൂ​​​ൾ, പ്ല​​​സ് വ​​​ൺ, അ​​​ണ്ട​​​ർ 14 ത​​​ല​​​ങ്ങ​​​ളി​​​ലേ​​​ക്കും ഏ​​​പ്രി​​​ൽ 12 ന് ​​​കോ​​​ള​​​ജ് ത​​​ല​​​ത്തി​​​ലേ​​​ക്കും കോ​​​ഴി​​​ക്കോ​​​ട് തേ​​​ഞ്ഞി​​​പ്പാ​​​ല​​​ത്തെ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ അ​​​ത്‌​​​ല​​​റ്റി​​​ക്‌, ബാ​​​സ്ക​​​റ്റ്ബോ​​​ൾ, ഫു​​​ട്ബോ​​​ൾ, റ​​​സ്‌​​​ലിം​​​ഗ്, നെ​​​റ്റ് ബോ​​​ൾ, ഖോ-​​​ഖോ, ബോ​​​ക്സിം​​​ഗ്, സ്വി​​​മ്മിം​​​ഗ് ഹാ​​​ൻ​​​ഡ് ബോ​​​ൾ, വെ​​​യ്റ്റ് ലി​​​ഫ്റ്റിം​​​ഗ്, ഹോ​​​ക്കി, ജൂ​​​ഡോ, ആ​​​ർ​​​ച്ച​​​റി ഇ​​​ന​​​ങ്ങ​​​ളി​​​ൽ സെ​​​ല​​​ക്‌​​​ഷ​​​ൻ ന​​​ട​​​ക്കും.

ഏ​​​പ്രി​​​ൽ 21ന് ​​​സ്കൂ​​​ൾ, പ്ല​​​സ് വ​​​ൺ, അ​​​ണ്ട​​​ർ 14 വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലേ​​​ക്കും ഏ​​​പ്രി​​​ൽ 22 ന് ​​​കോ​​​ള​​​ജ് ത​​​ല​​​ത്തി​​​ലേ​​​ക്കും തൃ​​​ശൂ​​​ർ കോ​​​ർ​​​പ്പ​​​റേ​​​ഷ​​​ൻ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ അ​​​ത്‌​​​ല​​​റ്റി​​​ക്‌​​​സ്‌, ബാ​​​സ്ക​​​റ്റ് ബോ​​​ൾ, ഫു​​​ട്ബോ​​​ൾ, വോ​​​ളി​​​ബോ​​​ൾ, ജൂ​​​ഡോ, സോ​​​ഫ്റ്റ് ബോ​​​ൾ, സൈ​​​ക്ലിം​​​ഗ്, സ്വി​​​മ്മിം​​​ഗ്, ക​​​ബ​​​ഡി, ഖോ-​​​ഖോ, വെ​​​യ്റ്റ് ലി​​​ഫ്റ്റിം​​​ഗ്, ആ​​​ർ​​​ച്ച​​​റി, ഫെ​​​ൻ​​​സിം​​​ഗ് ഇ​​​ന​​​ങ്ങ​​​ളി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കും.

ഏ​​​പ്രി​​​ൽ 23ന് ​​​സ്കൂ​​​ൾ, പ്ല​​​സ് വ​​​ൺ, അ​​​ണ്ട​​​ർ 14 വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലേ​​​ക്കും ഏ​​​പ്രി​​​ൽ 24ന് ​​​കോ​​​ള​​​ജ് ത​​​ല​​​ത്തി​​​ലേ​​​ക്കും കോ​​​ട്ട​​​യം ച​​​ങ്ങ​​​നാ​​​ശേ​​​രി എ​​​സ്ബി കോ​​​ള​​​ജി​​​ൽ അ​​​ത്‌​​​ല​​​റ്റി​​​ക്‌, ബാ​​​സ്ക​​​റ്റ് ബോ​​​ൾ, ഫു​​​ട്ബോ​​​ൾ, വോ​​​ളി​​​ബോ​​​ൾ, ബോ​​​ക്സിം​​​ഗ്, ജൂ​​​ഡോ, റ​​​സ്‌​​​ലിം​​​ഗ്, ആ​​​ർ​​​ച്ച​​​റി, നെ​​​റ്റ് ബോ​​​ൾ, സോ​​​ഫ്റ്റ് ബോ​​​ൾ, വെ​​​യി​​​റ്റ് ലി​​​ഫ്റ്റിം​​​ഗ് ഇ​​​ന​​​ങ്ങ​​​ളി​​​ൽ സെ​​​ല​​​ക്‌​​​ഷ​​​ൻ ന​​​ട​​​ക്കും.ഏ​​​പ്രി​​​ൽ 26ന് ​​​സ്കൂ​​​ൾ, പ്ല​​​സ് വ​​​ൺ, അ​​​ണ്ട​​​ർ 14 വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലേ​​​ക്കും ഏ​​​പ്രി​​​ൽ 27ന് ​​​കോ​​​ള​​​ജ് ത​​​ല​​​ത്തി​​​ലേ​​​ക്കും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ൽ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ അ​​​ത്‌​​​ല​​​റ്റി​​​ക്‌, ബാ​​​സ്ക​​​റ്റ് ബോ​​​ൾ, ഫു​​​ട്ബോ​​​ൾ, വോ​​​ളി​​​ബോ​​​ൾ, ബോ​​​ക്സിം​​​ഗ്, റ​​​സ്‌​​​ലിം​​​ഗ്, നെ​​​റ്റ് ബോ​​​ൾ, ഫെ​​​ൻ​​​സിം​​​ഗ്, ത​​​യ്ക്വോ​​​ണ്ടോ, സൈ​​​ക്ലിം​​​ഗ്, ഹോ​​​ക്കി, ക​​​ബ​​​ഡി, ഹോ​​​ൻ​​​ഡ്ബോ​​​ൾ, സ്വി​​​മ്മിം​​​ഗ്, ഖോ-​​​ഖോ ഇ​​​ന​​​ങ്ങ​​​ളി​​​ൽ സെ​​​ല​​​ക്‌​​​ഷ​​​ൻ ന​​​ട​​​ക്കും. ഏ​​​പ്രി​​​ൽ ഒ​​​ന്പ​​​തി​​​ന് സ്കൂ​​​ൾ, പ്ല​​​സ് വ​​​ൺ, കോ​​​ള​​​ജ് വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ ആ​​​ല​​​പ്പു​​​ഴ​​​യി​​​ൽ റോ​​​വിം​​​ഗ്, ക​​​നോ​​​യിം​​​ഗ് ആ​​​ൻ​​​ഡ് ക​​​യാ​​​ക്കിം​​​ഗ് ഇ​​​ന​​​ങ്ങ​​​ളി​​​ൽ സോ​​​ണ​​​ൽ സെ​​​ല​​​ക്‌​​​ഷ​​​ൻ ന​​​ട​​​ക്കും.