ഇയാൻ ബെൽ ലങ്കൻ കോച്ച്
Wednesday, August 14, 2024 12:27 AM IST
കൊളംബൊ: ഇംഗ്ലീഷ് മുൻ താരം ഇയാൻ ബെല്ലിനെ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് കോച്ചായി നിയമിച്ചു. ഇംഗ്ലണ്ടിനെതിരായ മൂന്നു മത്സര ടെസ്റ്റ് പരന്പരയ്ക്കു മുന്നോടിയായാണ് നിയമനം.
ഈ മാസം 16 മുതൽ ബെൽ ശ്രീലങ്കൻ ടീമിനൊപ്പം ചേരും. ഇംഗ്ലണ്ടിനെതിരായ പരന്പരയിലേക്കു മാത്രമായാണ് ബെല്ലിന്റെ സേവനം ശ്രീലങ്ക ഉറപ്പാക്കിയിരിക്കുന്നത്.
ഇംഗ്ലണ്ടിനായി 118 ടെസ്റ്റ് കളിച്ചിട്ടുണ്ട് ഇയാൻ ബെൽ. 22 സെഞ്ചുറിയടക്കം 7,727 റണ്‍സ് നേടി. 42.69 ആണ് ടെസ്റ്റ് ബാറ്റിംഗ് ശരാശരി. ഇംഗ്ലണ്ട് x ശ്രീലങ്ക ടെസ്റ്റ് പരന്പരയിലെ ആദ്യമത്സരം 21ന് ഓൾഡ് ട്രാഫോഡിൽ നടക്കും.