33-ാം ഒ​​​ളി​​​ന്പി​​​ക്സി​​​ന് ഇന്ന് പാരീസില്‌ തുടക്കം
33-ാം ഒ​​​ളി​​​ന്പി​​​ക്സി​​​ന് ഇന്ന്  പാരീസില്‌ തുടക്കം
Friday, July 26, 2024 3:25 AM IST
പാ​​​രീ​​​സി​​​ൽ​​​നി​​​ന്ന് ആ​​​ൽ​​​വി​​​ൻ ടോം ​​​ക​​​ല്ലു​​​പു​​​ര

പ്ര​​​കാ​​​ശ​​​ത്തി​​​ന്‍റെ ന​​​ഗ​​​ര​​​മെ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന പാ​​​രീ​​​സി​​​ന്‍റെ ഓ​​​ള​​​പ്പ​​​ര​​​പ്പി​​​ൽ ഇ​​​ന്ന് ലോ​​​ക കാ​​​യി​​​ക മാ​​​മാ​​​ങ്ക​​​ത്തി​​​നു തു​​​ട​​​ക്കം. 33-ാം ഒ​​​ളി​​​ന്പി​​​ക്സി​​​ന് പാ​​​രീ​​​സി​​​ന്‍റെ ഹൃ​​​ദ​​​യ​​​ത്തു​​​ടി​​​പ്പാ​​​യ സെ​​​യ്ൻ ന​​​ദി​​​യി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം. നാ​​​ലു വ​​​ർ​​​ഷ​​​ത്തി​​​ലൊ​​​രി​​​ക്ക​​​ൽ വി​​​രു​​​ന്നെ​​​ത്തു​​​ന്ന ഒ​​​ളി​​​ന്പി​​​ക്സി​​​ന്‍റെ മാ​​​സ്മ​​​രി​​​ക​​​ത​​​യി​​​ലേ​​​ക്ക് ലോ​​​കം ഇ​​​ന്നു മു​​​ത​​​ൽ ല​​​യി​​​ക്കും.

ച​​​രി​​​ത്ര​​​ത്തി​​​ൽ ആ​​​ദ്യ​​​മാ​​​യി തു​​​റ​​​ന്ന​​​വേ​​​ദി​​​യി​​​ൽ ഒ​​​ളി​​​ന്പി​​​ക്സ് ഉ​​​ദ്ഘാ​​​ട​​​ന ച​​​ട​​​ങ്ങ് എ​​​ന്ന പ്ര​​​ത്യേ​​​ക​​​ത​​​യോ​​​ടെ​​​യാ​​​ണ് പാ​​​രീ​​​സ് ഒ​​​ളി​​​ന്പി​​​ക്സ് മി​​​ഴി​​​തു​​​റ​​​ക്കു​​​ന്ന​​​ത്. ഇ​​​ന്ത്യ​​​ൻ സ​​​മ​​​യം രാ​​​ത്രി 11 മു​​​ത​​​ൽ സെ​​​യ്ൻ ന​​​ദി​​​യി​​​ൽ ഉ​​​ദ്ഘാ​​​ട​​​ന ച​​​ട​​​ങ്ങു​​​ക​​​ൾ നടക്കും. നൂ​​​റോ​​​ളം ബോ​​​ട്ടു​​​ക​​​ളി​​​ലാ​​​യി പ​​​തി​​​നാ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം കാ​​​യി​​​ക താ​​​ര​​​ങ്ങ​​​ൾ സെ​​​യ്ൻ ന​​​ദി​​​യി​​​ലൂ​​​ടെ ഒ​​​ളി​​​ന്പി​​​ക്സ് ഉ​​​ദ്ഘാ​​​ട​​​ന ച​​​ട​​​ങ്ങി​​​ൽ സം​​​ബ​​​ന്ധി​​​ക്കും.

യേ​​​ന പാ​​​ല​​​ത്തി​​​ലാ​​​ണ് പ​​​രേ​​​ഡി​​​ന്‍റെ അ​​​വ​​​സാ​​​നം. ഈ​​​ഫ​​​ൽ ട​​​വ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ പാ​​​രീ​​​സി​​​ന്‍റെ സാം​​​സ്കാ​​​രി​​​ക പൈ​​​തൃ​​​കം പ്ര​​​തി​​​ഫ​​​ലി​​​പ്പി​​​ക്കു​​​ന്ന​​​താ​​​കും പ​​​രേ​​​ഡ്. ലോ​​​ക​​​ത്തി​​​ന് അ​​​ത്യ​​​പൂ​​​ർ​​​വ കാ​​​ഴ്ച​​​യാ​​​കും പാ​​​രീ​​​സ് ഒ​​​ളി​​​ന്പി​​​ക്സി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​ന ച​​​ട​​​ങ്ങെ​​​ന്നു ചു​​​രു​​​ക്കം.

സെ​​​യ്ൻ ന​​​ദി​​​യി​​​ലൂ​​​ടെ ആ​​​റു കി​​​ലോ​​​മീ​​​റ്റ​​​ർ നൂ​​​റോ​​​ളം ബോ​​​ട്ടു​​​ക​​​ളു​​​ടെ പ്ര​​​യാ​​​ണ​​​മാ​​​ണ് ഉ​​​ദ്ഘാ​​​ട​​​ന​​​ത്തി​​​ന്‍റെ ഹൈ​​​ലൈ​​​റ്റ്. പ്രാ​​​ദേ​​​ശി​​​ക സ​​​മ​​​യം രാ​​​ത്രി 7.30ന് ​​​ച​​​ട​​​ങ്ങ് ആ​​​രം​​​ഭി​​​ക്കും. 1924 പാ​​​രീ​​​സ് ഒ​​​ളി​​​ന്പി​​​ക്സി​​​ന്‍റെ നൂ​​​റാം വാ​​​ർ​​​ഷി​​​ക​​​മെ​​​ന്ന നി​​​ല​​​യി​​​ലാ​​​ണ് ഫ്രാ​​​ൻ​​​സ് ലോ​​​ക​​​കാ​​​യി​​​ക മാ​​​മാ​​​ങ്കം ഇ​​​ത്ത​​​വ​​​ണ ആ​​​ഘോ​​​ഷി​​​ക്കു​​​ന്ന​​​ത്.


ഒ​​​ളി​​​ന്പി​​​ക്സി​​​നു മൂ​​​ന്നു ത​​​വ​​​ണ വേ​​​ദി​​​യാ​​​കു​​​ന്ന ര​​​ണ്ടാ​​​മ​​​ത്തെ ന​​​ഗ​​​ര​​​മാ​​​ണ് പാ​​​രീ​​​സ്. ല​​​ണ്ട​​​നാ​​​ണ് മു​​​ന്പ് ഈ ​​​നേ​​​ട്ട​​​ത്തി​​​ലെ​​​ത്തി​​​യ​​​ത്. 1900ൽ ​​​പാ​​​രീ​​​സ് ആ​​​ദ്യ​​​മാ​​​യി ഒ​​​ളി​​​ന്പി​​​ക്സി​​​നു വേ​​​ദി​​​യാ​​​യി. ഇ​​​ന്ത്യ​​​യു​​​ടെ ക​​​ന്നി ഒ​​​ളി​​​ന്പി​​​ക്സും 1900 ആ​​​യി​​​രു​​​ന്നു.

ലേ​​​ഡി ഗാ​​​ഗ, സെ​​​ലി​​​ൻ ഡി​​​യോ​​​ണ്‍

ഇ​​​ന്നു ന​​​ട​​​ക്കു​​​ന്ന ഉ​​​ദ്ഘാ​​​ട​​​ന ച​​​ട​​​ങ്ങി​​​ന്‍റെ ക​​​ലാ​​​സം​​​വി​​​ധാ​​​നം തോ​​​മ​​​സ് ജോ​​​ളി​​​യാ​​​ണ്. ലോ​​​ക​​​ശ്ര​​​ദ്ധ​​​യാ​​​ക​​​ർ​​​ഷി​​​ച്ച ക​​​ലാ​​​കാ​​​രന്മാ​​​ർ ഉ​​​ദ്ഘാ​​​ട​​​ന ച​​​ട​​​ങ്ങി​​​ൽ സം​​​ബ​​​ന്ധി​​​ക്കും.

ലേ​​​ഡി ഗാ​​​ഗ, സെ​​​ലി​​​ൻ ഡി​​​യോ​​​ണ്‍, ഫ്ര​​​ഞ്ച് ഗാ​​​യി​​​ക അ​​​യ നാ​​​കാ​​​മു​​​റ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ സം​​​ഗീ​​​ത​​​ത്തി​​​ന്‍റെ മാ​​​സ്മ​​​രി​​​ക​​​ത​​​യി​​​ലേ​​​ക്ക് ലോ​​​ക​​​ത്തെ കൂ​​​ട്ടിക്കൊ​​​ണ്ടു​​​പോ​​​കും. ഫ്രാ​​​ൻ​​​സി​​​ന്‍റെ സം​​​ഗീ​​​ത പാ​​​ര​​​ന്പ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​താ​​​യി​​​രി​​​ക്കും ഉ​​​ദ്ഘാ​​​ട​​​ന ച​​​ട​​​ങ്ങ്.

ഫ്ര​​​ഞ്ച് പി​​​യാ​​​നി​​​സ്റ്റ് സോ​​​ഫി​​​യാ​​​ൻ പാ​​​മാ​​​ർ​​​ട്ട്, ഗാ​​​യി​​​ക ജൂ​​​ലി​​​യ​​​റ്റ് അ​​​ർ​​​മ​​​നെ​​​റ്റ്, ന​​​ട​​​ൻ ഫി​​​ലി​​​പ്പ് കാ​​​റ്റെ​​​റി​​​ൻ തു​​​ട​​​ങ്ങി​​​യ ഒ​​​രു വ​​​ൻ​​​നി​​​ര​​​ത​​​ന്നെ ഉ​​​ദ്ഘാ​​​ട​​​ന ച​​​ട​​​ങ്ങി​​​നു കൊ​​​ഴു​​​പ്പേ​​​കാ​​​നെ​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.