മോഹന്‍ലാല്‍ കെസിഎല്‍ അംബാസഡര്‍
Friday, July 12, 2024 1:24 AM IST
കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷന് (കെസിഎ) സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ (കെസിഎല്‍) ബ്രാന്‍ഡ് അംബാസഡറായി നടന് മോഹന്‍ലാല്‍. അഭിമാനത്തോടെയും സന്തോഷത്തോടെയുമാണു കെസിഎല്ലിന്റെ ഭാഗമാകുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞു.
ആറു ടീമുകള്‍ അണിനിരക്കുന്ന ട്വന്റി-20 ക്രിക്കറ്റ് ലീഗിന്റെ ആദ്യസീസണ്‍ സെപ്റ്റംബര്‍ രണ്ടു മുതല്‍ 19വരെ തിരുവനന്തപുരം കാര്യവട്ടത്തു നടക്കും. 60 ലക്ഷം രൂപയാണ് ലീഗിലെ സമ്മാനത്തുക. ഫ്രാഞ്ചൈസികളുടെ ഉടമസ്ഥാവകാശത്തിനുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി 15 ആണ്.