ഫൈ​​വ് സ്റ്റാ​​ർ ഉ​​റു​​ഗ്വെ
ഫൈ​​വ് സ്റ്റാ​​ർ ഉ​​റു​​ഗ്വെ
Saturday, June 29, 2024 12:38 AM IST
ന്യൂ​​ജ​​ഴ്സി: കോ​​പ്പ അ​​മേ​​രി​​ക്ക ഫു​​ട്ബോ​​ളി​​ൽ ഉ​​റു​​ഗ്വെ​​യു​​ടെ ഗോ​​ള​​ടി​​മേ​​ളം. ഗ്രൂ​​പ്പ് സി​​യി​​ൽ ഉ​​റു​​ഗ്വെ 5-0ന് ​​ബൊ​​ളീ​​വി​​യ​​യെ കീ​​ഴ​​ട​​ക്കി. തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം ജ​​യ​​ത്തോ​​ടെ ഗ്രൂ​​പ്പി​​ൽ​​നി​​ന്ന് ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ൽ ബെ​​ർ​​ത്തും ഉ​​റു​​ഗ്വെ ഉ​​റ​​പ്പാ​​ക്കി.

ഫാ​​കു​​ണ്ടോ പെ​​ല്ലി​​സ്ട്രി (8’), ഡാ​​ർ​​വി​​ൻ നൂ​​നെ​​സ് (21’), മാ​​ക്സി​​മി​​ലി​​യാ​​നോ അ​​രൗ​​ജൊ (77’), ഫെ​​ഡ​​റി​​ക്കോ വാ​​ൽ​​വെ​​ർ​​ഡെ (81’), റോ​​ഡ്രി​​ഗോ ബെ​​ന്‍റാ​​ൻ​​കു​​ർ (89’) എ​​ന്നി​​വ​​രാ​​യി​​രു​​ന്നു ഉ​​റു​​ഗ്വെ​​യ്ക്കു​​വേ​​ണ്ടി വ​​ല​​ കു​​ലു​​ക്കി​​യ​​ത്.

ഗ്രൂ​​പ്പി​​ലെ മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ൽ പാ​​ന​​മ 2-1ന് ​​ആ​​തി​​ഥേ​​യ​​രാ​​യ അ​​മേ​​രി​​ക്ക​​യെ കീ​​ഴ​​ട​​ക്കി. തി​​മോ​​ത്തി വീ 18-ാം ​​മി​​നി​​റ്റി​​ൽ ചു​​വ​​പ്പു കാ​​ർ​​ഡ് ക​​ണ്ട​​തോ​​ടെ യുഎസ്എ പ​​ത്തു പേ​​രാ​​യി ചു​​രു​​ങ്ങി. എ​​ങ്കി​​ലും 22-ാം മി​​നി​​റ്റി​​ൽ യു​​എ​​സ്എ ലീ​​ഡ് നേ​​ടി.

തു​​ട​​ർ​​ന്ന് ര​​ണ്ടു ഗോ​​ൾ തി​​രി​​ച്ച​​ടി​​ച്ച് പാ​​ന​​മ ജ​​യം സ്വ​​ന്ത​​മാ​​ക്കി. 88-ാം മി​​നി​​റ്റി​​ൽ ക​​രാ​​സ്കി​​ല്ല ചു​​വ​​പ്പു കാ​​ർ​​ഡ് ക​​ണ്ട​​തോ​​ടെ പാ​​ന​​മ​​യും പ​​ത്തു​​പേ​​രു​​മാ​​യാ​​ണ് മ​​ത്സ​​രം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.