ചെൽസി ജയിച്ചു
Saturday, May 4, 2024 2:05 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ചെൽസിക്ക് ഹോം ജയം. 2-0ന് ടോട്ടൻഹാം ഹോട്ട്സ്പുറിനെ ചെൽസി കീഴടക്കി. 34 മത്സരങ്ങളിൽനിന്ന് 51 പോയിന്റുമായി ചെൽസി എട്ടാം സ്ഥാനത്താണ്. ടോട്ടൻഹാം (60) അഞ്ചാം സ്ഥാനത്ത് തുടരുന്നു.