മിച്ചലിനു പകരം ഗുൽബാദിൻ
Saturday, April 27, 2024 2:41 AM IST
ന്യൂഡൽഹി: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ പരിക്കേറ്റ് പുറത്തായ ഓസീസ് ഓൾറൗണ്ടർ മിച്ചൽ മാർഷിനു പകരം ഡൽഹി ക്യാപിറ്റൽസ് ഗുൽബാദിൻ നെയ്ബിനെ ടീമിലെത്തിച്ചു. അഫ്ഗാൻ താരമായ നെയ്ബ് ആദ്യമായാണ് ഐപിഎല്ലിലെത്തുന്നത്.
2024 സീസണിൽ ക്യാപിറ്റൽസിനായി നാലു മത്സരങ്ങളിൽ ഇറങ്ങിയ മാർഷ് 61 റണ്‍സും ഒരു വിക്കറ്റും നേടി. പേസ് ബൗളറായ നെയ്ബ് അഫ്ഗാനുവേണ്ടി 65 ട്വന്റി-20യും 82 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്.