ശ്രീശങ്കറിന്റെ ശസ്ത്രക്രിയ കഴിഞ്ഞു
Thursday, April 25, 2024 2:19 AM IST
ദോഹ: ഇന്ത്യയുടെ മലയാളി ലോംഗ്ജംപ് താരം എം. ശ്രീശങ്കറിന്റെ കാൽമുട്ടിലെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി.
പരിശീലനത്തിനിടെ ഇടത് കാൽമുട്ടിനു പരിക്കേറ്റതോടെ ജൂലൈ-ഓഗസ്റ്റിൽ നടക്കുന്ന പാരീസ് ഒളിന്പിക്സിൽനിന്ന് ശ്രീശങ്കർ പുറത്തായിരുന്നു. ദോഹയിൽവച്ചായിരുന്നു ശസ്ത്രക്രിയ. ശസ്ത്രക്രിയ വിജയകരമായിരുന്നു എന്ന് ശ്രീശങ്കർ സോഷ്യൽമീഡിയയിൽ കുറിച്ചു.
2023 ഏഷ്യൻ ചാന്പ്യൻഷിപ്പിൽ 8.37 മീറ്റർ ക്ലിയർ ചെയ്ത് വെള്ളി നേടിയതോടെയാണ് ശ്രീശങ്കറിന് ഒളിന്പിക് ടിക്കറ്റ് ലഭിച്ചത്. 8.27 മീറ്ററാണ് ഒളിന്പിക് യോഗ്യതാ മാർക്ക്. 2020 ടോക്കിയോ ഒളിന്പിക്സിൽ ശ്രീശങ്കർ പങ്കെടുത്തിരുന്നു.