യുണൈറ്റഡ് രക്ഷപ്പെട്ടു
Tuesday, April 23, 2024 2:36 AM IST
ലണ്ടൻ: വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ എഫ്എ കപ്പ് ഫുട്ബോൾ സെമി ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടാം ഡിവിഷൻ ക്ലബ് കൊവന്ററി സിറ്റിയോട് തോൽക്കാതെ രക്ഷപ്പെട്ടു.
കൊവന്ററി സിറ്റി നടത്തിയ അപ്രതീക്ഷിത തിരിച്ചുവരവിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2നാണ് യുണൈറ്റഡിന്റെ ജയം. മുഴുവൻ സമയം കഴിഞ്ഞ് അധിക സമയത്തും 3-3ന്റെ സമനിലയിൽ തുടർന്നതോടെയാണ് ഷൂട്ടൗട്ടിലേക്കു നീങ്ങിയത്.
മാഞ്ചസ്റ്റർ സിറ്റിയാണ് ഫൈനലിലെ എതിരാളികൾ. 1885നുശേഷം ആദ്യമായാണ് രണ്ടു ക്ലബ്ബുകൾ തുടർച്ചയായ രണ്ടു സീസണുകളിൽ എഫ്എ കപ്പ് ഫൈനലിൽ ഏറ്റുമുട്ടുന്നത്.