2022 നവംബറിനു ശേഷം ഒരു തോൽവിപോലും അറിയാത്ത ടീമാണ് കൊസോവോ. ഈ ജയത്തോടെ ഒന്പത് പോയിന്റുമായി നാലു ടീമുകളുള്ള ടൂർണമെന്റിൽ കൊസോവോ ഒന്നാമതും ഇന്ത്യ ആറു പോയിന്റുമായി രണ്ടാമതുമായി. മൂന്നു തവണ ടർക്കിഷ് കപ്പിൽ കളിച്ചിട്ടുള്ള ഇന്ത്യൻ വനിതകളുടെ ഏറ്റവും മികച്ച പ്രകടനമാണ് ഇത്തവണ പുറത്തുവന്നത്.
ടൂർണമെന്റിലെ മികച്ച മിഡ്ഫീൽഡറായി ഇന്ത്യയുടെ മനീഷ കല്യാണിനെ തെരഞ്ഞെടുത്തു.