വരുണിനു സെഞ്ചുറി
Tuesday, January 16, 2024 10:48 PM IST
ആലപ്പുഴ: സികെ നായുഡു ട്രോഫി ചതുർദിന ടെസ്റ്റ് ക്രിക്കറ്റിൽ കേരളത്തിന്റെ വിക്കറ്റ് കീപ്പർ ബാറ്ററായ വരുണ്‍ നായറിന് സെഞ്ചുറി. 279 പന്തിൽ 101 റണ്‍സ് നേടിയ വരുണ്‍ നായറിന്റെ ബലത്തിൽ ആന്ധ്രപ്രദേശിനെതിരേ കേരളം ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി.
മൂന്നാംദിനം അവസാനിക്കുന്പോൾ ആന്ധ്ര രണ്ടാം ഇന്നിംഗ്സിൽ വിക്കറ്റ് നഷ്ടപ്പെടാതെ 18 റണ്‍സ് എടുത്തിട്ടുണ്ട്. സ്കോർ: ആന്ധ്രപ്രദേശ് 358, 18/0. കേരളം 373.
വരുണിനൊപ്പം ഷോണ്‍ റോജർ (61), റിയ ബഷീർ (61) എന്നിവർ കേരളത്തിനായി അർധസെഞ്ചുറി സ്വന്തമാക്കി.