രഞ്ജി: റിയാൻ പ്രതിരോധം
Monday, January 15, 2024 12:54 AM IST
ഗോഹട്ടി: ക്യാപ്റ്റൻ റിയാൻ പരാഗിന്റെ പ്രതിരോധത്തിൽ കേരളത്തിന്റെ പ്രതീക്ഷ തകർന്നു. രഞ്ജി ട്രോഫി ക്രിക്കറ്റിൽ ആസാമിന്റെ ഒന്നാം ഇന്നിംഗ്സ് അതിവേഗം അവസാനിപ്പിക്കാമെന്ന കേരള പ്രതീക്ഷയ്ക്കുമേൽ റിയാൻ പരാഗ് പ്രതിരോധം തീർത്തു. 125 പന്തിൽ 116 റണ്‍സാണ് പരാഗ് നേടിയത്. പരാഗിന്റെ തുടർച്ചയായ രണ്ടാം സെഞ്ചുറി.
മൂന്നാംദിനം അവസാനിക്കുന്പോൾ ആസാം ഒന്നാം ഇന്നിംഗ്സിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 231 റണ്‍സ് നേടി. കേരളത്തിനായി ബേസിൽ തന്പി നാല് വിക്കറ്റ് സ്വന്തമാക്കി.കേരളം ഒന്നാം ഇന്നിംഗ്സിൽ 419 റണ്‍സ് നേടിയിരുന്നു.