കേരള സ്വർണം
Saturday, December 30, 2023 12:22 AM IST
പൂന: മഹാരാഷ്ട്രയിൽ നടക്കുന്ന സീനിയർ നാഷ്ണൽ സ്കൂൾ അത്ലറ്റിക് മീറ്റിൽ കേരളത്തിന് ഇരട്ട സ്വർണം.
ആണ്‍കുട്ടികളുടെ 400 മീറ്ററിൽ മാത്തൂർ സിഎഫ്ഡിവിഎച്ച്എസ്എസിലെ അഭിരാം സ്വർണത്തിന് അവകാശിയായി. ലോംഗ്ജംപിൽ കടകശേരി ഐഡിയൽ സ്കൂളിലെ മുഹമ്മദ് മുഹസിൻ 7.28 മീറ്റർ ദൂരം ചാടി സ്വർണത്തിൽ മുത്തമിട്ടു.